പാലക്കാട്: കോട്ടയ്ക്കകം ശ്രീ ആഞ്ജനേയ സ്വാമി ക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് ശ്രീ ആഞ്ജനേയ സേവാ സമിതിയുടെ ആഭമുഖ്യത്തില്‍ ഏഴിന് രാവിലെ 10ന് കദളീവനം ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണം ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 0491-2500686 എന്ന നമ്പറിലോ ആഞ്ജനേയ സേവാ സമിതിയുടെ ഓഫീസിലോ ബന്ധപ്പെടണം.
ഭാരതീയ ടെലികോം
എംപ്ലോയീസ് യൂണിയന്
ജില്ലാ കണ്വെന്ഷന്
പാലക്കാട്: ഭാരതീയ ടെലികോം എംപ്ലോയീസ് യൂണിയന് (ബിഎംഎസ്)ജില്ലാ കണ്വെന്ഷന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുധാകരന് ഉദ്ഘാടനം ചെയ്തു.ബിടിഇയു ജില്ലാ പ്രസിഡന്റ് ബാലുകേനാത്ത് അധ്യക്ഷത വഹിച്ചു. 2005 മുതല്‍ തടഞ്ഞുവച്ചിരിക്കുന്ന വിവിധ കേഡറുകളിലെ ഉദ്യോഗസ്ഥരുടെ ഉദ്യോഗസ്ഥരുടെ റൊട്ടേഷണല്‍ ട്രാന്‍സഫറുകള്‍ ഉടന്‍ നടപ്പിലാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭാരവാഹികളായി ബാലുകേനാത്ത്(പ്രസി), എം.ആര്.സരസ്വതി, ഇ.കെ.ജയപാലന്(വൈ.പ്രസി), പി.പി.മോഹന്‍ദാസ്(സെക്ര), കെ.വി.ബാബു,പി.അജയകുമാര്‍(ജോ.സെക്ര), കൃഷ്ണന് (ട്രഷറര്‍).
ബസ് പണിമുടക്കില്‍
നിന്നും പിന്മാറി
കൊല്ലങ്കോട്: ഗതാഗത പരിഷ്ക്കാരം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നു നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചതായി ബസ് ഓപ്പറേറ്റേഴസ് ഓര്ഗനൈസേഷന് ജില്ലാ സെക്രട്ടറി ഗോപിനാഥന് അറിയിച്ചു. പല മേഖലകളില്‍ നിന്നും പരിക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരത്തിനെതിരെ എതിര്‍പ്പ് വന്നതോടെ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി ഗതാഗത പരിഷ്ക്കാരം ഉപേക്ഷിച്ച് പഴയ രീതിയില്‍ ഗതാഗതം പുനസ്ഥാപിച്ചതോടെയാണ് സ്വകാര്യ ബസ് ഇന്ന് നടത്താനിരുന്ന പണിമുടക്കില്‍ നിന്നും പിന്മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: