മണ്ണാര്‍ക്കാട്: അടവ്തെറ്റിയ വാഹനങ്ങള്‍ കുറഞ്ഞവിലയക്ക് വാങ്ങി പൊളിച്ചുവിറ്റ് രക്ഷപ്പെടുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. കീഴടങ്ങിയ തൃശൂര്‍ മായന്നൂര്‍ പൂങ്കാവനം വീട്ടില്‍ കൃഷ്ണദാസ്(32)നെ മണ്ണാര്‍ക്കാട് എസ്ഐ ഷിജു എബ്രഹാം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ഇരുമ്പകച്ചോല കുര്യാക്കോസിന്റെ 2014 ലെ പരാതിയിന്മേലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അടവ് തെറ്റിയ വലിയവാഹനങ്ങളും മോഷണം നടത്തികൊണ്ടുവരുന്ന വാഹനങ്ങളും ചുരുങ്ങിയ വിലനല്‍കി കൈക്കലാക്കുന്ന കൃഷ്ണദാസ് പിന്നീടിത് കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ പൊളിച്ചു വില്‍ക്കുകയാണ് പതിവ്. തൃശൂരിലെ പേരാമംഗലം, ഒറ്റപ്പാലം, പാലക്കാട് നോര്‍ത്ത് പോലീസ് സ്റ്റേഷന്, ആലപ്പുഴ, മുഹമ്മ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: