കൊല്ലങ്കോട്. അപകടം പതിവാകുന്ന കൊല്ലങ്കോട് നെന്മാറ പാതയിലെ പയ്യല്ലൂര്‍ മൊക്കിന് സമീപത്തുള്ള റോഡില്‍ രൂപപ്പെട്ടിട്ടുള്ള വന്‍കുഴികള്‍ കൊല്ലങ്കോട് പോലീസ് സര്‍ക്കിള്‍ ഇന്‍പെക്ടര്‍ എന്‍.എസ് സലീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരുടെയും ശ്രമദാനത്തിലൂടെ അപകട കുഴികള്‍ കോറിവേയ്സ്റ്ററിട്ടടച്ചു. ഗോവിനാപുരംമംഗലം പാതയിലെ കുഴികള്‍ അപകടത്തിന് കാണമാകുന്നതായുള്ള വാര്‍ത്ത നേരത്ത് പ്രസിഡീകരിച്ചിരുന്നു. രണ്ടാഴച മുമ്പ് ഇതേ സ്ഥലത്ത് ബൈക്ക് കുഴില്പ്പെട്ട് അപകടം സംഭവിച്ചിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ കുഴിയടച്ചെങ്കിലും ഫലം കണ്ടില്ല.’. ഡ്രൈനേജ്വിധാനം ഇല്ലാത്തതിനാല്‍ വെള്ളം ഒഴുകി പോകാന്‍ കഴിഞ്ഞ സ്ഥിതിയാണ് കഴിഞ്ഞ വര്‍ഷം ഇതേ സ്ഥലത്താണ് കുയില്വീണ ബൈക്ക് കാരനെ ലോറിയിടിച്ച് മരണം സംഭവിച്ചത് കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാനായി പി.ഡ്യൂ.ഡി റോഡ് നിര്‍മ്മാണ വിഭാഗത്തിനെ കുഴി കളയ്ക്കെുന്നതിനായുള്ള പരാതി നല്‍കിയതായി പോലീസ് പറഞ്ഞു എസ്.സി.പി.ഒ ജയകുമാര്‍ സി.പി.ഒമാരായ രാജേഷ് റഹീം അഫ്സല് എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് ശ്രമദാനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: