പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജിലെ സ്ഥിരം നിയമന ഉത്തരവ് റദ്ദാക്കണം എന്നാവശ്യവുമായി യുവമോര്‍ച്ച പാലക്കാട് ജില്ല കമ്മിറ്റി പാലക്കാട് കളക്ട്രേറ്റിലേക്കു മാര്‍ച്ചുനടത്തി. അഴിമതി ആരോപണ വിധേയരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും,മുന്‍ മന്ത്രി എ.പി.അനില്‍ കുമാറുള്പ്പെടെയുള്ളവര്ക്ക് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ സ്ഥിര നിയമനങ്ങള്‍ റദ്ദാക്കാനുള്ള ആര്‍ജ്ജവം എല്‍.ഡി.എഫ് സര്‍ക്കാര്‍ കാണിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന് പറഞ്ഞു. യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റുമാരായ അനീഷ് ,കുമരേഷ്, ജില്ല ജനറല്‍ സെക്രട്ടറി അരുണ്‍ കുമാര്‍, ജില്ല സെക്രട്ടറിമാരായ ഹരിപ്രസാദ്,ധനുഷ്, റബീഷ്, സജിന്‍ ലാല്‍, സജു എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: