കാറല്‍മണ്ണ: വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ സപ്തംബര്‍ 16 മുതല്‍ 18 വരെ കാറല്‍മണ്ണ വേദഗുരുകുലത്തില്‍ സത്യപ്രകാശം എന്ന പേരില്‍ ഒരു പഠന ശിബിരം നടത്തുന്നു. ഈശ്വരനുണ്ടോ എന്ന വിഷയത്തെ അധികരിച്ച് വേദശാസ്ത്രങ്ങളുടേയും ബുദ്ധിയുടേയും അടിസ്ഥാനത്തില്‍ ഒരന്വേഷണവും ഈശ്വരനും ജീവാത്മാവുമായുള്ള ബന്ധം, പുനര്‍ജന്മസിദ്ധാന്തം മുതലായവയുടെ വൈദിക കാഴ്ചപ്പാട്, മതങ്ങളുടെ താരതമ്യപഠനം എന്നിവയും ഇന്ന് സമൂഹത്തില്‍ കാണുന്ന വേദവിരുദ്ധമായ അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, മന്ത്രവാദം, ആഭിചാരക്രിയകള്‍, ഫലജ്യോതിഷം, മൃഗബലി, ജഢപൂജ തുടങ്ങിയവയുടെ നിരര്ത്ഥകതയേകുറിച്ചുള്ള ബോധവല്കരണവും നടക്കുന്നതാണ്.
ആര്യസമാജത്തിലെ പ്രശസ്ത ശാസ്ത്രാര്‍ത്ഥ (മത സംവാദ വിദഗ്ദ്ധന്) പണ്ഡിതനായ ആചാര്യ ആനന്ദ് പുരുഷാര്ത്ഥിയുടെ മാര്‍ഗദര്‍ശനത്തില്‍ നടക്കുന്ന ഈ ശിബിരത്തില്‍ വര്‍ണ്ണ വര്‍ഗ്ഗ ലിംഗ വ്യത്യാസമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. ശിബിരത്തില്‍ പൂര്‍ണ്ണസമയവും സന്നിഹിതരാവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9562529095,9446017440, 9497127923,
പ്രതികരിക്കാൻ ഇവിടെ എഴുതുക: