നെന്മാറ: സൗദി അറേബ്യയിലെ ദമാം കത്തീഫിലെ കടയില്‍ ഒരു മാസം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വലിയ കോഴിപ്പാടം ദമയന്തിയുടെ മകന് വിനോദ് കുമാറി(33) ന്റെ മൃതദേഹമാണ് ഇന്ന് പത്തിന് നെടുമ്പാശ്ശേരിയിലെത്തിക്കുക. രണ്ടിന് വലിയ കോഴിപ്പാടത്തെ വീട്ടിലെത്തിച്ച ശേഷംവക്കാവ് ശ്മശാനത്തില്‍ സംസ്കരിക്കും.
ജൂണ്‍ മൂന്നിനാണ് വിനോദ് കുമാറിനെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു വര്‍ഷമായി സൗദിയിലുള്ള വിനോദ് കുമാര്‍ ഏപ്രിലിലാണ് അവസാനമായി നാട്ടില്‍ വന്ന് തിരികെ പോയത്. ഭാര്യ:ഷൈല. മക്കള്‍: ധനുഷ, അനുഷ, സ്നേഹ, ശൈലേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: