കുഴല്‍മന്ദം: ഞാറ്റുവേലകള്‍ക്ക് താളംതെറ്റിയതായും ഇനി സമയത്തിന് എത്തുകയില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ജില്ലയിലെ ആദ്യകാല കര്‍ഷകര്‍. വേനലിന്റെ കാഠിന്യം ഞാറ്റുവേലകളെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ പറഞ്ഞിരുന്ന തിരിമുറിയാതെ തിരുവാതിര ഞാറ്റുവേല എന്നതും കുത്തിയൊലിച്ച് പാടവും വരമ്പും നികന്ന് ദിവസങ്ങളോളം മഴയുമായുള്ള ഇടവപ്പാതിയുമൊക്കെ ഇനി വരുംകാലങ്ങളില്‍ ഓര്‍മകള്‍ മാത്രമായി മാറുമെന്നാണ് പഴയ കാല കര്‍ഷകര്‍ പറയുന്നത്.
ആദ്യകാലങ്ങളില്‍ ആര്യന്, വട്ടന്‍, ത്രിവേണി, മൈസൂര്‍ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തിരുന്നത്. പാടങ്ങളില്‍പോലും വീടുകള്‍ വെക്കുന്നതും കുന്നിന് മുകളില്‍ കെട്ടിടങ്ങള്‍ വരുന്നതുമൊക്കെ പ്രകൃതിയെ മാറ്റി മറിക്കാന്‍ ഇടവരുത്തിയെന്നും കൃഷിക്കാര്‍ പറയുന്നു. ആദ്യകാലങ്ങളില്‍ ചവിട്ടുകളിപാട്ടിലും താത്പര്യമുണ്ടായിരുന്നു കര്‍ഷകര്‍ക്ക്.
എന്നാല്‍ ഇന്ന് കാര്‍ഷികമേഖലയില്‍ ഇതെല്ലാം അന്യം നിന്നു. കൊയ്ത്ത് പാട്ടുകളും കൊയ്ത്തുല്‍സവങ്ങളും എല്ലാം ഇല്ലാതാവുകയാണ്. വയലേലകളില്‍ ഓലക്കുട ചൂടി കൊയ്ത്തുപാട്ടുകള്‍ പാടി ഞാറു പറിച്ചിരുന്ന കര്‍ഷകരും പൊരിവെയിലത്തും ഞാറു പറിച്ചിരുന്ന കര്‍ഷകരും ഇന്ന് ഇല്ലാതായി. കാലഘട്ടത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം വയലേലകള്‍ യന്ത്രങ്ങള്‍ കീഴടക്കുകയും അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വരെ സംസ്ഥാനത്തിലെ കാര്‍ഷിക മേഖല കയ്യ്ടക്കിയിരിക്കുകയാണ്. നെല്ലറയുടെ നാടായ പാലക്കാട് ജില്ലയില്‍ നെല്‍കൃഷിയില്‍ അടുത്ത കാലത്തായി വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതു മൂലം സ്വന്തമായി നെല്‍കൃഷി ചെയ്തിരുന്നവര്‍ പോലും മറ്റ് കൃഷിരീതികളിലേക്ക് മാറിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖലയും പരമ്പരാഗത രീതികള്‍ക്കും പുറമെ കാര്‍ഷിക മേഖലക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഞാറ്റുവേലകള്‍ പോലും വരും തലമുറയ്ക്ക് അന്യമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: