അഗളി: തിരുവിഴാംകുന്നിലെ കേരള വെറ്റിനറി സര്‍വ്വകലാശാല കോളേജ് ഓഫ് ഏവിയന്‍ സയ സസ് ആന്റ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വച്ച് ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. അട്ടപ്പാടി മേഖലയില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പുവരുത്തുന്ന കര്‍മ്മ പദ്ധതിക്കാണ് വെറ്റിനറി സര്‍വ്വകലാശാല രൂപം നല്‍കുന്നത്. തിരുവിഴാംകുന്നിലെ കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാവും പദ്ധതി നടപ്പിലാക്കുക. ഇതിനായി ആദിവാസി ഊരുകളില്‍ നിന്നും കോഴിവളര്‍ത്തല്‍ മേഖലയുടെ അടിസ്ഥാന വിവരശേഖരണം നടത്തുമെന്നും വെറ്റനറി സര്‍വ്വകലാശാല പൗള്‍ട്രി സയന്‍സ് സ്പെഷല്‍ ഓഫീസര്‍ ഡോക്ടര്‍ ആ. അജിത് ബാബു ശില്‍പ്പശാലയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ഡോക്ടര്‍ ദീപാ ആനന്ദ് കോഴിവളര്‍ത്തല്‍ ലാഭകരമായ രീതിയില്‍ ചെയ്യുന്നതിനെപ്പറ്റി ക്ലാസെടുത്തു. അഗളി ഗ്രാമ പഞ്ചാ. പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: