പാലക്കാട്; പാലക്കാട് -പൊള്ളാച്ചി ബ്രോഡ്ഗേജ് പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് അസോസിയേഷന് ആവശ്യപ്പെട്ടു. റെയില്‍വേ ലൈന്‍ പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവഴി കൂടുതല്‍ വണ്ടികള്‍ ഓടുന്നില്ല.
ജില്ലാ ആസ്ഥാനമായ പാലക്കാട്ട് എത്തുന്ന പൊതു–സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചെറുകിട ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ട്രെയിന്‍ സര്‍വീസ് ഉണ്ടാവണം. തിരിച്ച് പൊള്ളാച്ചിയിലേക്കും വേണം.
വ്യാപാരകേന്ദ്രമായ പൊള്ളാച്ചി, തീര്‍ഥാടനകേന്ദ്രമായ പഴണി, മധുര,ഏര്‍വാടി, രമേശ്വരം എന്നീ ജില്ലകളെയും മംഗലാപുരം തുറമുഖത്തെയും തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതകൂടിയാണിത്. ആയതിനാല്‍ കൂടുതല്‍ വണ്ടികള്‍ അനുവദിച്ച് യാത്രാപ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: