കരുവാരകുണ്ട്: കല്കുണ്ട് ചേരിപടിക്കു സമീപം തെരുവുനായകളുടെ കടിയേറ്റ് ആട് ചത്തു. രണ്ട് ആടുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുരുമ്പോയോലെ പാലേക്കോടന്‍ പ്രസാദിന്റെ ആടുകളെയാണ് നായകള്‍ കടിച്ചുകീറിയത്. പത്തോളം നായകള്‍ കൂട്ടമായി ആടുകളെ വളഞ്ഞു നിന്ന് ആക്രമിക്കുകയായിരുന്നു. ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും നായകള്‍ പ്രസാദിനു നേരേ ചാടി. കരുവാരകുണ്ട് ഭാഗത്ത് വിവിധയിടങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുകയാണന്നും അധികൃതരോട് പരാതിപ്പെട്ടിട്ടും പ്രയോജനമില്ലന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മദ്രസയിലേക്കു പുറപ്പെട്ട കുട്ടികളെയും തെരുവുനായകള്‍ ആക്രമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: