ഇസ്ലാമാബാദ്: ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക് മണ്ണില്‍ ചെന്ന് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.
കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ രക്തസാക്ഷിയായി ചിത്രീകരിക്കരുത്, അയാളെയെന്നല്ല ഒരു ഭീകരനെയും മഹത്വവല്‍ക്കരിക്കരുത്, സ്തുതിക്കരുത്. ഭീകരരെ നല്ലവരെന്നും ചീത്തയാള്‍ക്കാരെന്നും വേര്‍തിരിക്കേണ്ടതുമില്ല. ഭീകരത ഭീകരത തന്നെയാണ്. രാജ്‌നാഥ് തുറന്നടിച്ചു.
സാര്‍ക്ക് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭീകരര്‍ക്ക് എതിരെ മാത്രമല്ല ഭീകര സംഘടനകള്‍ക്കും, അവരെ പിന്തുണയ്‌ക്കുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും എതിരെയും ശക്തമായ നടപടിയാണ് വേണ്ടത്. ഭീകരര്‍ക്ക് സുഖതാവളമൊരുക്കുന്ന, അവരെ സഹായിക്കുന്ന, പ്രോല്‍സാഹിപ്പിക്കുന്ന, രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. രാജ്‌നാഥ് പറഞ്ഞു.
കശ്മീരില്‍ വാനി കൊല്ലപ്പെട്ടതിന്റെ മറവില്‍ പാക്കിസ്ഥാന്റെ സഹായത്തോടെ തീവ്രവാദികളും ഭീകരരും അവരെ അനുകൂലിക്കുന്ന നാട്ടുകാരും ചേര്‍ന്ന വലിയ കലാപമാണ് അഴിച്ചുവിട്ടിരുന്നത്. ഇതില്‍ 40 ലേറെപ്പേരാണ് കൊല്ലപ്പെട്ടത്. വാനിയെ വീരനായും രക്തസാക്ഷിയായുമാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിശേഷിപ്പിച്ചത്. ഇത് ഭാരത പാക് ബന്ധം തന്നെ ഉലച്ചു.
രാജ്‌നാഥിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല
ഇസ്ലാമാബാദ്: സാര്‍ക്ക് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തില്‍ രാജ്‌നാഥ് സിങിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത ഭാരതം തള്ളി. പാക് ടിവി ഒഴികെ ഒരു മാധ്യമത്തിനും സമ്മേളനത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല. പാക് ടിവി ഇത് റിപ്പോര്‍ട്ടും ചെയ്തിരുന്നില്ല. ഭാരതവും പാക്കിസ്ഥാനും അറിയിച്ചു.
പ്രസംഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകള്‍ക്കു വരെ വിലക്കുണ്ടായിരുന്നവെന്നായിരുന്നു റിപ്പോര്‍ട്ട്.
നമന്ത്രി നവാസ് ഷെരീഫുമായി ഔപചാരികതയുടെ പേരില്‍ കൂടിക്കാഴ്ച നടത്തി. പരസ്പരം ഹസ്തദാനം ചെയ്ത ശേഷം ഇരുവരും ഇരുപത് മിനിട്ടോളം സംസാരിച്ചു. ഔപചാരികതയുടടെ പേരിലായിരുന്നു കൂടിക്കാഴ്ചയെന്ന് സിങിനൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: