ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖ്യത്തിൽ നടന്നുവരുന്ന “ഡ്രമാറ്റിക്സ് 16″ എന്ന തിയേറ്റർ വർക്ക്ഷോപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആഗസ്റ്റ് 25, 26 തീയതികളിൽ പ്രശസ്ത സ്പാനിഷ് എഴുത്തുകാരൻ ഫെഡറികോ ഗാർഷ്യ ലോർക്കയുടെ ” യെർമ ” എന്ന പ്രശസ്തമായ നാടകം അവതരിപ്പിക്കും.
ഡോ.എസ്.സുനിൽ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ഈ നാടകത്തിന്റെ ഔപചാരികമായ പ്രഖ്യാപനവും എൻട്രി പാസ്കളുടെ വിതരണോൽഘാടനവും ഈ വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് 6.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും
ഇതോടൊപ്പം ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബുമായി സഹകരിച്ചു കൊണ്ട് ഡോ.എസ്.സുനിൽ സംവിധാനം ചെയ്ത ‘മറുഭാഗം’ എന്ന ചലച്ചിത്രത്തിന്റെ പ്രദർശനവും ചർച്ചയും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: