പത്തനംതിട്ട: വര്‍ദ്ധിപ്പിച്ച ആധാരം രജിസ്ട്രേഷന് ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ്ണ നടത്തി. ജില്ലാ പ്രസിഡന്റ് അശോകന്‍കുളനട ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ആര്.മോഹന്‍ദാസ് അദ്ധ്യക്ഷതവഹിച്ചു. ്, ജില്ലാ വൈസ് പ്രസിഡന്റ് സുശീലാമ്മ, ജില്ലാ ട്രഷറാര്‍ പി.കെ.ഗോപാലകൃഷ്ണന്‍നായര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് മാത്യു ഉമ്മന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.ജി.സുരേഷ്കുമാര്‍, ടി.വി.അഭിലാഷ, സി.ആര്.സന്തോഷ്, ബാബുകുഴിക്കാലാ, തോമസ്, പ്രസന്നന്, രാധാമണിയമ്മ, അജയന്പുല്ലാട്, നാഗേന്ദ്രഭക്തന്‍, എം.എന്‍.ബാലകൃഷ്ണന്‍നായര്‍, അനില്‍പുല്ലാട്, വിദ്യാധരന്, കെ.ആര്,ശ്രീകുമാര്‍, ദീപാജി.നായര്‍, ജയാശ്രീകുമാര്‍, കെ.ജി.പ്രകാശ്, എ.വി.ശിവപ്രസാദ്, അരവിന്ദാക്ഷന് നായര്‍, ശ്രീകാന്ത് പി.സി., വി.ബി.പ്രസാദ് എന്നിവര്‍ സംസാരിച്ചു.
അടൂര്‍: ബിജെപി അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര് നായര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.ശരത്ത്, അനില്‍ നെടുമ്പള്ളില്‍, ഓ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് കിണറുവിള, ബിജെപി മണ്ഡലം സെക്രട്ടറി രാജേഷ് തെങ്ങമം, പൊരിയക്കോട് വിജയകുമാര്‍, എസ് സി മോര്‍ച്ച നി.സമിതിയംഗം രവീന്ദ്രന്മാങ്കൂട്ടം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗോപന് മിത്രപുരം, ബിജെപി ജില്ലാ കമ്മിറ്റിയംഗം ശാന്തമ്മ ടീച്ചര്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജമ്മ ടീച്ചര്‍, ബിജെപി ജില്ലാ സെക്രട്ടറി എം.ജി.കൃഷ്ണകുമാര്‍, ജില്ലാ കമമിറ്റിയംഗം ഇ.ജയചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
റാന്നി: ബിജെപി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ റാന്നി സബ് രജിസ്ട്രാര്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ്ണ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.ഹരീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷൈന്‍ ജി.കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാര്‍ മണിപ്പുഴ, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് മിനിഹരികുമാര്‍, ജി.അനില്‍കുമാര്‍, കെ.ശിവന്‍കുട്ടി, പ്രദീഷ്, അനിതാഭായി, ജയശ്രീ ഗോപി, രാധാകൃഷ്ണന് മന്ദിരം, വിനോദ്, അനീഷ്കുമാര്‍, സോമന്‍കുട്ടി, രവീന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പന്തളം: ആധാരം രജിസ്ട്രേഷന് ഫീസ് അന്യായമായി വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പന്തളം സബ് രജിസ്ട്രാര്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.
അടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എം.ബി. ബിനുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി പി.ആര്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ശോഭ അച്യുതന്, സുശീല സന്തോഷ്, മണ്ഡലം ജന. സെക്രട്ടറി അനില്‍ നെടുമ്പള്ളില്‍, കമ്മിറ്റിയംഗം അരുണ്‍ദേവ്, പന്തളം നഗരസഭാംഗങ്ങളായ കെ.വി. പ്രഭ, സുമേഷ് കുമാര്‍, ശ്രീലത, സീന, ശ്രീലേഖ, സുധാശശി, ധന്യ ഉദയചന്ദ്രന് പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗോപകുമാര്‍, അരുണ്‍ കുമാര്‍, അനീഷ് കുമാര്‍, ഗോകുല്‍, ശ്രീധരന്, കൃഷ്ണകുമാര്‍, അജയ്, ശ്രീജന് എന്നിവര്‍ സംസാരിച്ചു.
കോന്നി: അനധികൃതമായ ആധാരം രജിസിട്രേഷന് ഫീസ് വര്‍ദ്ധനവിനെതിരെ ബിജെപി കോന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോന്നി സമ്പ് രജിസ്ട്രാര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ധര്‍ണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി.ആര്.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കമ്മറ്റി ജനറല്‍ സെക്രട്ടറി സി.കെ.നന്ദകുമാര്‍, പി.വി.ബോസ്, പ്രദീപ് അയിരൂര്‍,പ്രസന്നന് അമ്പലപ്പാട്ട്,എന്‍.കെ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.മണ്ഡലം കമ്മറ്റി ആഫീസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചിന് വിഷ്ണു മോഹന്‍,ബിന്ദു ഹരികുമാര്‍,അഭിലാഷ് മേക്കോഴൂര്‍,രതീഷ് മാരൂര്‍ പാലം ,അനില്‍ ചെങ്ങറ, പി.കെ.വിജയകുമാര്‍,കൈരളി സുനില്‍,ശ്രീജ പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: