വിബിന്
ചാലക്കുടി: ഒറ്റ രാത്രിയില്‍ തന്നെ നാലിടങ്ങളില്‍ മോഷണം നടത്തിയ ഇരുപതുകാരനെ ചാലക്കുടി എസ്ഐ ഇതിഹാസ് താഹയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.വി.ആര്.പുരം വെള്ളാച്ചാലില്‍ ആഗസ്തിയുടെ മകന് വിബിന് (20)ആണ് പിടിയിലായത്.മോഷ്ടിച്ചെടുത്ത സൈക്കിളില്‍ ഉള്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്. പോട്ട ധന്യ ആശുപത്രിക്ക് സമീപമുള്ള തേശ്ശേരി വിശ്വകര്‍മ്മ ഭദ്രകാളി ക്ഷേത്രത്തിലെ ചുറ്റുമതില്‍ ചാടി കടന്ന് ഭണ്ഡാരത്തിലെ് പണം മോഷ്ടിച്ച ശേഷം ശ്രീകോവിലിന്റെ വാതില്‍ പൊളിക്കുവാനുള്ള ശ്രമത്തിനിടയില്‍ ശബ്ദം കേട്ട് സമീപത്തെ വീട്ടുകാര്‍ ലൈറ്റിട്ടതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുകയായിരുന്നു.പോട്ട ചൗക്ക റോഡിലൂടെ പോയതിന് ശേഷം അല്‍വി സെന്ററിലെ സെന്റ് മേരീസ് കപ്പേളയുടെ ഭണ്ഡാരം തകര്‍ക്കുകയും, പണം കവര്‍ന്ന ശേഷം ഭണ്ഡാരത്തിന് മുകളിലുണ്ടായിരുന്ന കുരിശ് ഒടിച്ച് കാട്ടിലേക്ക് എറിയുകയും ചെയ്തു.ഈ സംഭവങ്ങള്‍ക്ക് ശേഷം പരിയാരം ആച്ചാടന് ജെയ്സന്റെ വീട്ടില്‍ ടെറസിന്റെ മുകളില്‍ ഉണക്കുവാന്‍ ഇടിരുന്ന നൂറ് കിലോ അടക്ക മോഷ്ടിച്ച് ചാക്കിലാക്കി സമീപത്തുള്ള ഒരു കാട്ടില്‍ ഒളിപ്പിച്ച് വെച്ചു.അതിന് ശേഷമാണ് പോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തുള്ള ലോറി ബ്രോക്കേഴ്സിന്റെ ഓഫീസില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും മൂവായിരും രൂപയും മോഷ്ടിച്ചത്.തുടര്‍ന്ന് പിറ്റേ ദിവസം രാവിലെ പത്ത് മണിയോടെ രാത്രി കാട്ടില്‍ ഒളിപ്പിച്ച് വെച്ചിരുന്ന അടക്ക സൈക്കിളില്‍ മാര്‍ക്കറ്റില്‍ കൊണ്ട് വന്ന് വില്‍ക്കുകയായിരുന്നു.ഇ.എസ്.ജീവന്,പി.ഐ.ജീജോ,കെ.എസ.്സഹദേവന്,എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേക്ഷണത്തിലാണ് പ്രതിയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: