ചാലക്കുടി.ചാലക്കുടിയില്‍ സ്വര്‍ണ്ണ സമ്പാദ്യ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്. കോടികളുമായി ഉടമ ചാലക്കുടി മാളക്കാരന്‍ റോഡില്‍ ചിറയത്ത് പൊറിഞ്ചു മകന് ജോയി ചിറയത്താണ് മുങ്ങിയിരിക്കുന്നത് . ചാലക്കുടിയിലടക്കം സ്ഥാപനത്തിന് ആറ് ബ്രാഞ്ചുകളാണുള്ളത്.എല്ലാ ബ്രാഞ്ചുകളും അടച്ച് പൂട്ടിയാണ് പണവുമായി ഉടമ ജോയി മുങ്ങിയിരിക്കുന്നത്.കോടികളുമായി മുങ്ങിയ ഉടമയുടെ മാളക്കാരന്‍ റോഡിലുള്ള വീട് സ്ഥാപനത്തിലെ ജീവനക്കാര്‍ ഉപരോധിച്ചു.പണം നല്കിയവര് തങ്ങളുടെ വീട്ടില്‍ വന്ന് ബഹളം ഉണ്ടാക്കി കൊണ്ടിരിക്കുകയാണെന്നും ഇതിന് പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണ് ജീവനക്കാര്‍ ജോയിയുടെ വീട് ഉപരോധിച്ചത്.സംഭവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ എസ്.പി.,ചാലക്കുടി ഡിവൈഎസ്പി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കളക്ഷന്‍ ഏജന്റുമാരും,ഓഫീസ് സ്റ്റാഫും.
പണം നഷ്ടപ്പെട്ട നിരവധി പേരും ചാലക്കുടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ചാലക്കുടിയിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ പേരിനോട് സാമ്യമുള്ള പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന് ചാലക്കുടി കൂടാതെ ഇരിഞ്ഞാലക്കുട,പുതുക്കാട്,കൊടുങ്ങല്ലൂര്‍,വടക്കാഞ്ചേരി, കൊച്ചി,എന്നീ ആറ് ബ്രാഞ്ചുകളുണ്ട്. ഏകദേശം മൂന്ന് കോടിയോളം രൂപയാണ് കുറി വെച്ചിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ളതെന്ന് ഫീല്‍ഡ് സ്റ്റാഫ് ജീവനക്കാര്‍ തൃശ്ശൂര്‍ പോലീസ് എസ്പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.എല്ലാ പണവും ഉടമ ജോയിയെ ഏല്‍പ്പിച്ചിരുന്നതായും ജീവനക്കാര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: