ചാലക്കുടി.സര്‍ക്കാര്‍ ആശുപത്രിയിലെ ആധുനിക ലേബര്‍ റൂം സമുച്ചയത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജനങ്ങള്‍ വലയുന്നു.കോടികള്‍ മുടക്കി വലിയ കെട്ടിടങ്ങള്‍ പണിതുയര്ത്തുമ്പോഴും പ്രാഥമികാവശ്യത്തിനായി ആകെ ഒരു ബാത്ത് റൂമാണ് ഇവിടെ പ്രസവ വാര്‍ഡിലുള്ളത്.
പതിനെട്ട് ബെഡുകളുള്ള ഇവിടെ എല്ലാ രോഗികള്ക്കുമായിട്ടുള്ളത് ഒരു ബാത്ത് റൂം.കഴിഞ്ഞ ദിവസം പ്രസവത്തിന് മുന്‍പായി അഡ്മിറ്റ് ചെയ്തിരിക്കുന്ന പതിനെട്ട് പേര്‍ക്കും വയര്‍ ക്ലീന്‍ ചെയ്യുന്നതിന് എനിമ നല്‍കിയിട്ട് ബാത്ത് റൂമില്‍ പോകുവാന്‍ ഇടമില്ലാതെ രോഗികള്‍ വളരെയേറേ കഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് സൂപ്രണ്ട് അടക്കമുള്ളവരോട് പരാതിപ്പെടുമ്പോള്‍ വേണമെങ്കില്‍ ഇവിടെ വന്നാല്‍ മതിയെന്ന നിലപാടിലാണ് ആശുപത്രി ജീവനക്കാര്‍ .വാര്‍ഡിലേക്ക് പോകുന്നതിന് സ്ട്രക്ച്ചറോ വീല്‍ചെയറോ നല്കുവാന് ഡ്യൂട്ടിയിലൂണ്ടായ നേഴ്സിംഗ് സൂപ്രണ്ട് തയ്യാറാവാത്തത് മൂലം രോഗിയെ 200 മീറ്ററോളം നടത്തി കൊണ്ടു പോകേണ്ടി വന്നതായി കൊരട്ടി സ്വദേശി അമ്പളി ജോബി അധികൃതര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. .ലേബര്‍ റും സമുച്ചയം കാട്പിടിച്ചും നിറയെ മാലിന്യം നിറഞ്ഞും കിടക്കുകയാണ്.പരിസരം വൃത്തിയാക്കേണ്ട നഗരസഭ അതിന് തയ്യാറാകുന്നില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് പരാതി ഉയരുകയും പരിഹാരം കാണുകയും ചെയ്ത ജല വിതരണം വീണ്ടും തടസപ്പെടുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: