ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തര്‍ക്ക് വരി നില്‍ക്കാനുള്ള പുതിയ നടപ്പന്തല്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. തറയില്ഗ്രാനൈറ്റ് വിരിക്കാനുള്ള പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ആഗസ്ത് എട്ടിനാണ് പുതിയ നടപ്പന്തല്‍ ഉദ്ഘാടനം ചെയ്യുക. ക്ഷേത്രത്തിനുമുന്നിലെ നടപ്പന്തലിനോടു ചേര്‍ന്നാണിത് പണിയുന്നത്. 156 അടി നീളവും 56 അടി വീതിയും 35 അടി ഉയരവും ഉണ്ടാകും. അരക്കോടി രൂപ ചെലവിട്ട്്് കുംഭകോണം ഗുരുവായൂരപ്പ സേവാസംഘമാണ് നടപ്പന്തല്‍ വഴിപാടായി നിര്‍മ്മിച്ചു നല്‍കുന്നത്. കാറ്റുകൊള്ളാനും ഇരിക്കാനുമെല്ലാം സൗകര്യമുള്ളതായിരിക്കും പുതിയ വരിപ്പന്തല്.നേരത്തെ സ്റ്റീല്‍ കമ്പിവരികള്ക്കിടയില് കഷ്ടപ്പെട്ട്്് മണിക്കൂറോളം നിന്ന്്് ദുരിതമനുഭവിക്കുകയായിരുന്നു ഭക്തര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: