നടവരമ്പിലുണ്ടായ അപകടത്തില്‍ തകര്‍ന്ന ആംബുലന്‍സ്
ഇരിങ്ങാലക്കുട : നടവരമ്പ് ചിറവളവില്‍ ആംബുലന്‍സും കണ്ടൈനര്‍ ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിലെ രോഗി മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45 ലോടെയായിരുന്നു അപകടം. കോടാലി പാഡി സ്വദേശി തെക്കേത്തല വീട്ടില്‍ ഗിരിജാവല്ലഭന്‍ (33) ആണ് മരിച്ചത്. മോഡേണ്‍ ആശുപത്രിയില്‍ നിന്നും കോര്‍പ്പറേറ്റീവ് ആശുപത്രിയിലേയ്ക്ക് ഹൃദയസംബന്ധമായ ചികിത്സക്കായി ആംബൂലന്‍സില്‍ കൊണ്ടുവരികയായിരുന്നു.
കൂടെയുണ്ടായിരുന്ന ബന്ധുക്കളായ മാള സ്വദേശി ചെറിയങ്കരവീട്ടില് ജയകുമാര്‍(34), രഘുനാഥന്(61), ആശുപത്രി ജീവനക്കാരനായ കരുവന്നൂര്‍ സ്വദേശി ജിജോ, ആംബുലന്‍സ് ഡ്രൈവര്‍ പൂങ്കുന്നം സ്വദേശി പള്ളിപ്പറമ്പില്‍ ആല്വിന്, തൊടുപുഴ സ്വദേശി പാറയില്‍ വീട്ടില്‍ ഷോബി, കണ്ടൈനര്‍ ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍ ജയകുമാറിന്റെയും ഷോബിയുടെയും നില ഗുരുതരമാണ്. അപകടത്തില്‍ ആംബുലന്‍സ് പൂര്‍ണ്ണമായും തകര്‍ന്നു. ഗിരിജ വല്ലഭന് സംഭവസ്ഥലത്തു തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: