മുളങ്കുന്നത്ക്കാവ്:ചുമര് ഇടിഞ്ഞ് വീണ് ഗൃഹനാഥന് മരിച്ചു.അത്താണി മേല്‍പ്പാലത്തിന് സമീപം താഴെ പുത്തന്‍പുരക്കല്‍ സാന്‍ ജോണാ(58)ണ് മരിച്ചത്.വീട് നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ സ്വന്തം വീടിന്റെ നിര്‍മ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്.
പുതിയ വീട് നിര്‍മ്മിക്കുന്നതിനാല്‍ പഴയ വീടിന്റെ വൈദ്യുതി മീറ്റര്‍ വെച്ചിരുന്ന ചുമര് വീടിനോട് ചേര്‍ത്ത് നിലനിര്‍ത്തിയിരുന്നു.ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ നിലം ശരിയാക്കുന്നതിനിടെ ചുമര് ഇടിഞ്ഞ് വീഴുകയായിരുന്നു.ജോണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ ആലീസ്.മക്കള്‍: ജിജോ,ജോമോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: