ചാലക്കുടി:സുഹൃത്തിന്റെ കൂടെ സ്ക്കൂട്ടറില്‍ ഐടിഐയിലേക്കുള്ള ആദ്യയാത്ര അന്ത്യ യാത്രയായി. പടിഞ്ഞാറെ ചാലക്കുടി ആങ്കാരത്ത് ബാബുവിന്റെ മകന് ദീപു (17)വാണ് അതിദാരുണമായി മരണപ്പെട്ടത്.സുഹൃത്ത് പുത്തന്‍ വീട്ടില്‍ തോമസിന്റെ മകന് സോജു(18)വിനെ പരിക്കുകളോടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ദേശീയപാതയില്‍ കൊരട്ടി പോളിടെക്നിക് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.പ്രവേശനം ലഭിച്ച് ആദ്യമായി മൂക്കന്നൂരിലുള്ള ഐടിഐയിലേക്ക് പോവുന്നതിനിടയില്‍ ഇവരുടെ സ്ക്കൂട്ടറില്‍ പിറകിലൂടെ വന്ന ലോറി തട്ടിയതിനെ തുടര്‍ന്ന് ദീപു ലോറിയുടെ വശത്തേക്ക് വീണതിനെ തുടര്‍ന്ന് ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു.
സംഭവമറിഞ്ഞയുടനെ കൊരട്ടി പോലീസ് ജീപ്പിലാണ് ദീപുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.കൊരട്ടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: