അരിമ്പൂര്‍ : മഴയും വെയിലുമേറ്റ് കിടന്നിരുന്ന ത്യശൂര്‍ പൊന്നാനി കോള്‍ വികസന പദ്ധതിയുടെ ഭാഗമായി വാങ്ങിയ 15 കോടി രൂപയുടെ കാര്‍ഷിക യന്ത്രങ്ങള്‍ക്കായി ഷെഢോരുങ്ങി.ആറ്് ഷെഢുകളാണ് അഗ്രോ അരിമ്പൂരിലെ ഗ്രൗണ്ടില്‍ നിര്‍മ്മിക്കുന്നത്. ഷെഡ് നിര്‍മ്മാണത്തിന് 19 ലക്ഷം രൂപയുടെ കരാറാണ് കാംകോ നല്‍കിയിട്ടുള്ളത്. വര്‍ക്ക് ഷോപ്പ് അടക്കമുള്ള പ്രധാന ഷെഡിന്റെ നിര്‍മ്മാണം കഴിഞ്ഞു. ഈ ഷെഢിന് 20 അടിയോളം ഉയരമുണ്ട്.
തറ കോണ്‍ക്രീറ്റ് നടത്താനുള്ള നടപടികള്‍ ചെയ്യാനിരിക്കുന്നു. അഞ്ച് ഷെഢുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ യന്ത്രങ്ങളെല്ലാം മഴ നനയാതെ സൂക്ഷിക്കാനാകുമെന്ന അവസ്ഥയുണ്ടാകുമെന്ന് കാംകോയുടെ റീജ്യണല്‍ മാനേജര്‍ സുരേഷ് കുമാര്‍ പറഞ്ഞു. 200 ടില്ലര്‍, ട്രാക്ടര്‍ 20, കല്ട്ടിവേറ്റര് 20, നടീല്‍ യന്ത്രം 10, കൊയ്ത്ത് മെതി യന്ത്രം 50 എന്നിവയാണ് വാങ്ങിയത്. കാറ്റും, വെയിലും, മഴയുമേറ്റ് ഇവ തുരുമ്പെടുത്ത് തുടങ്ങിയ അവസ്ഥയിലായിരുന്നു. കൊയ്ത്ത് മെതിയന്ത്രം മാത്രമാണ് ഉപയോഗിച്ചത്.അരിമ്പൂരിലെ സര്‍ക്കാര്‍ സ്ഥലത്താണ് ഇവ കൊണ്ടു വന്ന് ഇട്ടിട്ടുള്ളത്.
അഗ്രോ കൈവശം വെച്ചിരുന്ന സ്ഥലമാണെന്നും ഇവിടെ മതില് കെട്ടുന്നതിനും താല്‍ക്കാലിക ഷെഢ് നിര്‍മ്മിക്കാനും ജില്ലാ കളക്ടറുടെ യോഗത്തില്‍ തീരുമാനമായിരുന്നു.എന്നാല്‍ അരിമ്പൂര്‍ പഞ്ചായത്ത് പകുതി സ്ഥലത്തിന് അവകാശ വാദ മുന്നയിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടസ്സപ്പെട്ടു.അതോടെ യന്ത്രങ്ങല്‍ മഴയത്ത് കിടക്കേണ്ടി വന്നു. അതേ സമയം യന്ത്രങ്ങല്‍ കര്‍ഷക സംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ നടപടിയായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: