പൊങ്ങിനി : രാമായണമാസാചരണത്തിന്റെ ഭാഗമായി വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെയും, പൊങ്ങിനി ക്ഷേത്രസമിതിയുടെയും കേരളക്ഷേത്രസംരക്ഷണസമിതിയുടേയും നേതൃത്വത്തില്‍ ജില്ലാതല രാമായണ മത്സരങ്ങള്‍ നാളെയും മറ്റന്നാളുമായി നടക്കും.
വിഘ്നേശ്വര സംസ്കൃത കോളേജിലും പൊങ്ങിനി ക്ഷേത്രം ഹാളിലുമായി പരിപാടി. അഞ്ച് വയസ്സു മുതല്‍ 85 വയസ്സുവരെ പ്രായമുള്ള അഞ്ഞൂറിലധികം ആളുകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.
രാമായണപാരായണം, പ്രശ്നോത്തരി, ജലച്ചായം, ഉപന്യാസം, കഥപറയല്‍, പദപ്രശ്നം എന്നീ രാമായണവുമായി ബന്ധപ്പെട്ട ആറ് മത്സരങ്ങള്‍ അഞ്ച് വിഭാഗങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാമായണപാരായണവും, പ്രശ്നോത്തരിയും 7ാം തീയ്യതിയും ബാക്കി എല്ലാ മത്സരങ്ങളും ആറിനും 9.30 മുതല്‍ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന്കൂടി പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ 9446035985, 9947729740. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും രക്ഷിതാകള്‍ക്കും രണ്ടുദിവസവും ഭക്ഷണം ഒരുക്കുന്നുണ്ട്.
ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപനസമ്മേളനവും ആദരസദസ്സും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും ദേവസ്വം ബോര്‍ഡ് മെമ്പര്‍ എ.അനന്തകൃഷ്ണന് അധ്യക്ഷനായിരിക്കും. ചടങ്ങില്‍ 75 വയസ്സിന് മുകളില്‍ പ്രായമുള്ള നിത്യം രാമായണപാരായണം നടത്തുന്നവരെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആദരിക്കും. രാമായണമത്സരങ്ങളില് സമ്മാനാര്‍ഹരായവരെ അനുമോദിക്കും. നീലേശ്വരം ഭാസ്കരന് രാമായണ സന്ദേശം നല്‍കും, ദേവസ്വം മെമ്പര്‍ സരള ഉണ്ണിത്താന്, എം.ടി.കുമാരന് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് രാമായണകഥയെ അസ്പദമാക്കിയുള്ള ശക്തിഭദ്രന്റെ ആശ്ചര്യചൂടാമണി സംസ്കൃത നാടകവും അരങ്ങേറും.
പത്രസമ്മേളനത്തില്‍ എം. ഗംഗാധരന് (സെക്രട്ടറി പൊങ്ങിനി ക്ഷേത്രം), എം.ടി. കുമാരന് (പ്രസിഡന്റ്, ക്ഷേത്ര സംരക്ഷണ സമിതി), എം.ബി. ഹരികുമാര്‍ (സെക്രട്ടറി, വിശ്വസംസ്കൃത പ്രതിഷ്ഠാനം) തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: