ചെറുവണ്ണൂര്‍: കണ്ണാട്ടിക്കുളം പ്രദേശത്ത് അപകടത്തില്‍ മരിച്ച മരംവെട്ട് തൊഴിലാളിയായ പൊറ്റമ്മല്‍ സൈതലവിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ സുരക്ഷ ഭീമ യോജന പദ്ധതി തുണയായി. പദ്ധതി പ്രകാരം ലഭിക്കേണ്ട രണ്ട് ലക്ഷം രൂപ യൂണിയന്‍ ബാങ്ക് ഫറോക്ക് ബ്രാഞ്ച് മാനേജര്‍ ജിം മാത്യു കുടുംബാംഗങ്ങള്‍ക്ക് കൈമാറി. ചടങ്ങില്‍ ബിജെപി ബേപ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി. പരമേശ്വരന്‍, വൈസ്പ്രസിഡന്റ് മണ്ടോടി പ്രദീപ്കുമാര്‍, പി.സി. അനന്ദറാം, എം. ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
















