കോഴിക്കോട്: ചിന്മയാനന്ദസ്വാമിയുടെ ഇരുപത്തിമൂന്നാമത് സമാധിദിനാചരണം വിവിധ പരിപാടികളോടെ ചിന്മയാവിദ്യാലയത്തില്‍ നടന്നു. ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന ഗുരുപാദുകപൂജ, ഗുരുസ്‌തോ ത്രാലാപനം തുടങ്ങിയ ചടങ്ങുകള്‍ക്ക് ചിന്മയമിഷന്‍ കോഴിക്കോട് ആചാര്യന്‍ ബ്രഹ്മചാരി മുകന്ദചൈതന്യ നേതൃത്വം നല്‍കി. ചിന്മയാനന്ദസ്വാമികളുടെ ജീവിതമാസ്പദമാക്കി നിര്‍മ്മിച്ച ദിക്വസ്റ്റ് ഫിലിം പ്രദര്‍ശനവും ഉണ്ടായിരുന്ന. വിദ്യാലയ പ്രിന്‍സിപ്പല്‍ ഉഷപ്രഭ, ഹെഡ്മിസ്ട്രസ് പാര്‍വ്വതി, ബോര്‍ഡ് ഓപ് മാനേജ്‌മെന്റ് അംഗങ്ങള്‍, മിഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
















