കൊല്ലങ്കോട്: കൊല്ലങ്കോട് മാവേലിസ്റ്റോറില്‍ കമ്പ്യൂട്ടര്‍ ബില്ലാതെ വില്പനയെന്ന് പരാതി. ഇക്കഴിഞ്ഞ ദിവസം ഒരു ഉപഭോക്താവ് കൊല്ലങ്കോട് മാവേലിസ്റ്റോറില്‍ നിന്നും 2 സാധനങ്ങള്‍ വാങ്ങുകയും ഒരു സാധനം കമ്പ്യൂട്ടര്‍ ബില്‍ അടിച്ചും മറ്റൊരു സാധനം ഇതേ കമ്പ്യൂട്ടറില്‍ എഴുതിയും മൊത്തം തുകയും ഈടാക്കിയതായി രേഖയില്‍ കാണുന്നു. ഈ നടപടി കോര്‍പ്പറേഷന്റെ വ്യവസ്ഥയ്ക്ക് എതിരായ നടപടിയാണ് മാനേജര്‍ സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്യുന്ന നടപടികള്‍ കോര്‍പ്പറേഷന്റെ നിയമവ്യവസ്ഥയെയും നഷ്ടത്തിലേക്കുമാണ് സൂചിപ്പിക്കുന്നത്. ഇതിനു മുമ്പും ഇതേ മാനേജര്‍ തൊഴിലാളികളുടെ ശമ്പളം അനധികൃതമായി എഴുതിയെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: