മണ്ണാര്‍ക്കാട്: കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നതു തടയാന്‍ വൈദ്യുതവേലികള്‍ സ്ഥാപിക്കുമെന്ന് ഡിഎഫ്ഒ വി.പി.ജയപ്രകാശ് അറിയിച്ചു. ആദ്യഘട്ടമായി ആനമൂളി-തത്തേങ്കലത്ത് മൂന്ന് കിലോമീറ്റര്‍, ഇരുമ്പകച്ചോല-വരപ്പാറ, ഷോളയൂര്‍ വെച്ചുപടിയിലും,സമ്പാര്ക്കോട്ട് എന്നിവിടങ്ങളില്‍ മൂന്നു കിലോമീറ്റര്‍ വീതമാണ് വൈദ്യുത വേലി സ്ഥാപിക്കുക.തത്ക്കാലം എംഎസി ഫണ്ട് ഉപയോഗിച്ചാണ് പണി ആരംഭിക്കുക. ആദ്യഘട്ടത്തില്‍ ടണ്ടര്‍ വിളിക്കും. തുടര്‍ന്ന് അതാതു ഭാഗങ്ങളില്‍ ജനകീയ കമ്മറ്റികള്‍ ഉണ്ടാക്കുകയും അതിന്റെ മേല്‍നോട്ടം നല്‍കുകയും ചെയ്യും. കഴിഞ്ഞകുറച്ചു ദിവസങ്ങളായി ആനമൂളി തത്തേങ്കലം എന്നിവിടങ്ങളില്‍ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കുകയും, ആനമൂളിയില്‍ ഒരു സ്ത്രീയെ ചവിട്ടികൊന്നിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: