കല്ലടിക്കോട്: ഭര്‍ത്താവിന് മദ്യം നല്കി ഭാര്യയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കല്ലടിക്കോട് ഇരട്ടക്കല്‍ ചെറായപ്പള്ളിയാല് രവിചന്ദ്രന്‍ (35), കല്ലടി കൃഷ്ണകുമാര്‍ (33) എന്നിവരാണ് അറസ്റ്റിലായത്.
കോങ്ങാട് മുച്ചീരിയിലാണ് 21 കാരി പീഡനത്തിനിരയായത്. വീട്ടില്‍ ഭര്‍ത്താവും സുഹൃത്തുകളും കൂടി മദ്യപിച്ചശേഷം ബോധരഹിതനായ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യയെ പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനവിവരമറിഞ്ഞിട്ടും ഭര്‍ത്താവും കുടുംബവും കാര്യമാക്കിയില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു. സ്വന്തം വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി കല്ലടിക്കോട് പോലീസില്‍ പരാതി നല്‍കിയത്. കല്ലടിക്കോട് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോങ്ങാട് പോലീസിന് കൈമാറുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: