കാഞ്ഞങ്ങാട്: ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്.കെ.ചന്ദ്രന് (കിനാനൂര്‍ കരിന്തളം പഞ്ചായത്ത്), സി.ബാലകൃഷ്ണന് നായര്‍ (കള്ളാര്‍), സാവിത്രി ശങ്കരന് (ബളാല്‍), വീണാ ദാമോദരന്‍ (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി) വൈസ് പ്രസിഡന്റുമാര്‍. സി.കെ.വത്സലന്‍ (കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി), അശോകന് മേലത്ത് (കോടോം ബേളൂര്‍ പഞ്ചായത്ത്), പി.പത്മനാഭന് (അജാനൂര്‍), യമുന അജയന് (കള്ളാര്‍), കെ.എ.ബിജി (മടിക്കൈ) സെക്രട്ടറിമാര്‍. വി.കുഞ്ഞികൃഷ്ണന് (കാഞ്ഞങ്ങാട്) ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.മധു നോമിനേറ്റ് ചെയ്തു. ജനറല്‍ സെക്രട്ടറിമാരായി പ്രേമരാജ് കാലിക്കടവ്, മനുലാല്‍ മേലത്ത് എന്നിവരെ നേരത്തെ ജില്ലാ പ്രസിഡന്റ്അഡ്വ.കെ.ശ്രീകാന്ത് നോമിനേറ്റ് ചെയ്തിരുന്നു.
ഇന്നലെ രാവിലെ പുതിയകോട്ട മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ നിയുക്ത ഭാരവാഹികള്‍ ചുമതലയേറ്റു. ചടങ്ങില്‍ മുന്‍ മണ്ഡലം പ്രസിഡന്റും നിലവില്‍ കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റുമായ ഇ.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്കി. മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും നിലവില്‍ ജില്ലാ സെക്രട്ടറിയുമായ ബളാല്‍ കുഞ്ഞിക്കണ്ണന് സ്വാഗതവും മണ്ഡലം പ്രസിഡന്റ് എന്‍.മധു ന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: