പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയുടെ ആദ്യ ബാച്ചിന്റെ ഒന്നാം വര്‍ഷ പരീക്ഷ ഇന്നു മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 11 കേന്ദ്രങ്ങളിലായി 1170 പേരാണ് പരീക്ഷ എഴുതുന്നത് . ഉച്ചക്ക് ശേഷം 2 മണി മുതലാണ് പരീക്ഷ നടക്കുക. കോമേഴ്സ് , ഹ്യൂമാനിറ്റീസ് ഐഛിക വിഷയമായി തെരഞ്ഞെടുത്തവരാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് പരീക്ഷ നടത്തുന്നത്. സര്‍ട്ടിഫിക്കറ്റിന് യൂണിവേഴ്സിറ്റികളുടെ അംഗീകാരമുണ്ടാകുമെന്നതിനാല് ഉന്നത പഠനത്തിന് ഉപകാരപ്രദമാണ്.
ഇന്ന് ഇംഗ്ലീഷ് , അഞ്ചിന് സെക്കന്‍ഡ് ലാംഗ്വേജ് (ഹിന്ദി, മലയാളം) ആറിന് ഹിസ്റ്ററി, അക്കൗണ്ടന്‍സി , എട്ടിന് ബിസിനസ്സ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, ഒന്‍പതിന് പൊളിറ്റിക്കല്‍ സയന്‍സ്, പത്തിന് എക്കണോമിക്സ്. എന്നിങ്ങനെയാണ് ടൈം ടേബിള്‍ നല്‍കിയിരിക്കുന്നത്.
പരീക്ഷക്ക് മുന്നോടിയായി 25 കേന്ദ്രങ്ങളിലായി ഞായറാഴ്ചകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓറിയന്റേഷന്‍ ക്ലാസ്സ് നല്‍കിയിരുന്നു.. ജില്ലയില്‍ 11 പരീക്ഷാ കേന്ദങ്ങള്‍ ഉണ്ടാകും.
ചിറ്റൂര്‍ ജിബിഎച്ച്എസ്എസ്, പിഎംജഎച്ച്എസ് പാലക്കാട്, ജിഎച്ച്എസഎസ് പട്ടാമ്പി, അഗളി ജിഎച്ച്എസ്എസ്, ചെര്‍പ്പളശ്ശേരി ജിഎച്ച്എസ്എസ്, ജിഎച്ച്എസ്എസ് പത്തിരിപ്പാല, ജിഎച്ച്എസ്എസ് കണ്ണാടി, ജിഎച്ച്എസ്എസ് ശ്രീകൃഷണപുരും, ജിഎച്ച്എസ്എസ് ഒറ്റപ്പാലം, ജിഎച്ച്.എസ്എസ്.ആലത്തൂര്‍, ജിഎച്ച്എസ്എസ് വട്ടേനാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: