വടക്കഞ്ചേരി: കൃഷിഭവനു കീഴില്‍ കൃഷിവകുപ്പു ജൈവപച്ചക്കറി ഇക്കോഷോപ്പില്‍ ജൈവപച്ചക്കറി പ്രോത്സാഹിപ്പിച്ച് കര്ഷകന് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നത്തിന് ന്യായവില നല്‍കുമെന്ന പേരില്‍ തൊട്ടാല്പൊളളുന്ന വിലയ്ക്കാണ് പച്ചക്കറി വില്കുന്നത്. വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് ഈ നിലയില്‍ വില ഈടാക്കുന്നത്.
പച്ചമുളക് കിലോ-120 രൂപ, വെണ്ട-60, കയ്പ്പക്ക-65, അമര-65, ക്യാരറ്റ്-100 രൂപ എന്നിങ്ങനെയാണ് വില നിലവാരം. എന്നാല്‍ തൊട്ടടുത്ത കിഴക്കഞ്ചേരി, വടക്കഞ്ചേരി തുടങ്ങിയ പഞ്ചായത്തുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പച്ചക്കറികളും സംഭരിക്കാന്‍ ഇവര്‍ക്കു കഴിയുന്നുമില്ല. ജൈവപച്ചക്കറി എന്ന പേരില്‍ സാധാരക്കാര്‍ക്കു താങ്ങാനാവാത്ത വിധം വില ഈടാക്കുന്ന ഈ കടയില്‍ പോകാന്‍ ജനങ്ങള്‍ മടിക്കുന്നു. ഈ വിഷയത്തില്‍ കൃഷിവകുപ്പിന്റെ ശ്രദ്ധയുണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ വില വര്‍ധിപ്പിക്കുന്നത് ശരിയല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: