പാലക്കാട്: ഗവ.മെഡിക്കല്‍ കോളേജ് നിയമന വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പട്ടികജാതി വികസനവകുപ്പ് മന്ത്രി എ.പ.ി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ പ്രഖ്യാപിച്ച ത്വരിതാനേ്വഷണം രണ്ടു വര്‍ഷത്തോളമായി യുവമോര്‍ച്ച നടത്തുന്ന നിലപാടുകള്‍ക്കുളള ശരിവെയ്ക്കല് ആണെന്ന് ബിജെപി ജില്ലാ സെക്രട്ടറി പി.രാജീവ്, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഇ.പിന്നദകുമാര് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ എല്ലാം ചട്ടം പാലിച്ചാണ് എന്ന വാദഗതി തുടക്കംമുതല്‍ ഉയര്‍ത്തിയ പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ പ്രതികരണമറിയാന്‍ താല്‍പ്പര്യമുണ്ട്. ഇക്കാര്യത്തില്‍ മൗനം പാലിക്കുന്ന ഡിവൈഎഫ്ഐയും നിലപാട് വ്യക്തമാക്കണം.
സൊസൈറ്റി രൂപീകരിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ട്. നിയമനങ്ങള്‍ ഒരു സൊസൈറ്റിയുടെ കീഴില്‍ നടത്തുകയും പിന്നീട് മറ്റൊരു സൊസൈറ്റി രൂപീകരിക്കുകയും ചെയ്തത് അഴിമതിയ്ക്ക് മറ പിടിക്കാനാണ്. പട്ടികജാതി വകുപ്പ് നിയമിച്ച എക്സ്പേര്‍ട്ട് കമ്മിറ്റി നിയമ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടും നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയത് നിയമവ്യവസ്ഥയോടും പൊതു സമൂഹത്തോടുമുളള വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എല്‍ഡിഎഫ് ഗവണ്മെന്റ് സ്വീകരിക്കുന്നില്ല.
2015 മെയ് മാസത്തില്‍ സി പിഐഎം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു അന്ന് എംഎല്‍എയും ഇപ്പോള്‍ മന്ത്രിയുമായ എകെ ബാലന് പറഞ്ഞത് എല്‍ഡിഎഫ് വന്നാല്‍ മെഡിക്കല്‍ കോളേജ് ആരോഗ്യവകുപ്പിന് കീഴിലാക്കും എന്നാണ്. എന്നാല്‍ ഇപ്പോള്‍ പറയുന്നത് അതിന് സാധിക്കില്ല, നിയമനങ്ങളെക്കുറിച്ച് പഠിക്കട്ടെ എന്നാണ്. നിലപാടുകളിലെ മലക്കം മറിച്ചിലിനു പിന്നിലെ കാരണങ്ങള്‍ എ.കെ. ബാലന് വ്യക്തമാക്കണം. മാത്രമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാനുളള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും ബിജെപി ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.
കോളേജിലെ അനധികൃത നിയമന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ ഐ എന്നീ യുവജന സംഘടനകള്‍ യുവസമൂഹത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് നന്ദകുമാര്‍ പറഞ്ഞു.ഇരു സംഘടനകളും എന്ത് നിലപാടാണ് സ്വീകരിച്ചിട്ടുളളത് എന്നറിയാന്‍ യുവമോര്‍ച്ചയ്ക്ക് താല്‍പ്പര്യമുണ്ട്. എംഎല്‍എ ഷാഫി പറമ്പില്‍ ഇക്കാര്യത്തിലെടുത്ത സമീപനം യുവസമൂഹത്തോടുളള വെല്ലുവിളിയാണ്. യുഡിഎഫ് ഭരണകാലത്ത് തന്നെ പ്രതിപക്ഷ യുവജന സംഘടനയായ ഡിവൈഎഫ് ഐ ശക്തമായി പ്രതികരിക്കാത്തത് ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന് സൂചിപ്പിക്കുന്നു. ഇപ്പോള്‍ മന്ത്രി എ.കെ. ബാലന് നിവേദനം നല്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് അവര്‍.
അഴിമതി നിയമനങ്ങള്‍ റദ്ദ് ചെയ്ത് മുഴുവന്‍ നിയമനങ്ങളും പിഎസ്സി വഴി ആക്കുന്നതുവരെ യുവമോര്‍ച്ച സമരം തുടരും. ഇതിന്റെ ഭാഗാമയി ഇന്ന് കളക്ടറേറ്റ് മാര്‍ച്ച നടത്തും. രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന റപസിഡണ്ട് അഡ്വ. കെ.വി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: