കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്റെ സഹോദര സ്ഥാപനമായ കല്യാണ്‍ ഡെവലപ്പേഴ്സ് വികസന പരിപാടികള്‍ക്കായി 300 കോടി രൂപയുടെ നിക്ഷേപം നടത്തും. തിരുവനന്തപുരത്ത് പേട്ടയിലും പേരൂര്‍ക്കടയ്ക്കും സമീപം കുടപ്പനക്കുന്നിലും ഇന്‍ഫോസിസിനു സമീപം എന്‍എച്ച് ബൈപാസിലും പുതിയ മൂന്ന് പദ്ധതികള്‍ തുടങ്ങുന്നത്.
നൂറ് അപ്പാര്‍ട്ടുമെന്റുകളുള്ള പേട്ടയിലെ കല്യാണ്‍ സെന്‍ട്രം, പേരൂര്‍ക്കട കുടപ്പനക്കുന്നിലെ കല്യാണ്‍ സഫയര്‍ എന്നിവയ്ക്ക് തുടക്കമായി. എന്‍എച്ച് ബൈപാസിലെ കല്യാണ്‍ അവന്തി ഈ വര്‍ഷം തുടങ്ങും.
കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി കല്യാണ്‍ ഡവലപ്പേഴ്സ് അഞ്ച് റെസിഡന്‍ഷ്യല്‍ പദ്ധതികള്‍ തുടങ്ങും. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള എട്ട് പദ്ധതികള്‍ക്കായി 300 കോടി മുതല്‍മുടക്കും.
നിലവില്‍ ആറ് ലക്ഷം ചതുരശ്രയടിയുടെ നിര്‍മാണമാണ് വിവിധ റെസിഡന്‍ഷ്യല്‍ പദ്ധതികളിലായി നടന്നുകൊണ്ടിരിക്കുന്നതെന്ന് ചെയര്മാന് ടി.എസ്. കല്യാണരാമന് പറഞ്ഞു. ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള വീടുകള്‍ പറഞ്ഞ സമയത്ത് തന്നെ നല്‍കുന്നതിനാണ് കല്യാണ്‍ ഡവലപ്പേഴ്സ് ശ്രമിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ആര്. കാര്‍ത്തിക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: