പത്തനംതിട്ട: ചെങ്ങറയിലെ ഭൂസമരം പത്താം വര്‍ഷത്തിലേക്ക്. 2007 ഓഗസ്റ്റ് നാലിനു രാത്രിയില്‍ സാധുജനവിമോചന സംയുക്തവേദി പ്രവര്‍ത്തകര്‍ ഹാരിസണ്‍ ഉടമസ്ഥതയിലായിരു സ്ഥലം കൈയേറി ഭൂസരം ആരംഭിച്ചത്. മുന്നൂറോളം ഏക്കര്‍ സ്ഥലത്തായി 589 വീടുകളാണ് ഇപ്പോള്‍ സമരഭൂമിയിലുള്ളത്. ഒരുകുടുംബത്തിന് 50 സെന്റ് ഭൂമി വീതം തിരിച്ചു നല്‍കിയിട്ടുണ്ട്. രണ്ടരവര്‍ഷം കൊണ്ട് സമരഭൂമിക്ക് ചുറ്റും ഏഴരക്കിലോമീറ്റര്‍ നീളത്തില്‍ ചുറ്റുമതില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴടിക്കടുത്ത് ഉയരവും നാലടി വീതിയുമുള്ള കരിങ്കല്‍ മതിലിനാവശ്യമായ പാറ സമരഭൂമിയില്‍ നിന്നുതന്നെയാണ് സംഘടിപ്പിച്ചത്. സമരഭൂമിയിലുള്ളവര്‍ കൃഷി ചെയ്ത് കഴിഞ്ഞ ഓണ വിപണിയില്‍ ഏഴരലക്ഷത്തോളം രൂപയുടെ കാര്‍ഷിക വിളകള്‍ എത്തിച്ചിരുന്നു. സമരം പത്താം വര്‍ഷം എത്തുമ്പോള്‍ ചെങ്ങറ ഭൂസരമത്തിന് നേതൃത്വം നല്‍കുകയും ഭൂരഹിതരെ സംഘടിപ്പിക്കുകയും ചെയ്ത സമരനായകന് ളാഹഗോപാലന് സമരഭൂമിക്ക് അന്യനായി തീര്‍ന്നു. ളാഹഗോപാലനില്ലാത്ത ആദ്യ വാര്‍ഷികയോഗമാണ് ഇക്കുറി സമരഭൂമിയില്‍ ഇന്ന് നടക്കുന്നത്. സമരഭൂമിയിലെ ഭൂസമരക്കാര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഭൂമിക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ തയ്യാറായി. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് സമരഭൂമി വിട്ടവര്‍ക്ക് പലര്‍ക്കും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ലഭിച്ചത്. ഇന്ന് മറ്റ് സ്ഥലത്ത് പട്ടയഭൂമി ലഭിച്ചാലും ചെങ്ങറയിലെ സമരഭൂമി ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നാണ് നിലവിലുള്ള നേതാക്കന്മാര് പറയുന്നത്.
കഴിഞ്ഞ ജൂലൈ 28ന്
ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ സമരഭൂമിയിലെത്തുകയും പത്തനംതിട്ട ഡിഎംഒയുടെ നേതൃത്വത്തില്‍ 20 ല്‍പരം ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി ചെങ്ങറയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തു. 1200ല്‍പരം ആളുകളെയാണ് ക്യാമ്പില്‍ പരിശോധിച്ചത്. കളക്ടറുടെ സന്ദര്‍ശനത്തേ തുടര്‍ന്ന് ശുചിത്വ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്ററും മലയാലപ്പുഴ വിഇഒയും സമരഭൂമിയിലെത്തി. സമരഭൂമി നിവാസികള്‍ക്ക് സ്വന്തമായ ശൗചാലയം നിര്‍മാണത്തിനുള്ള പദ്ധതി തയാറാക്കി. വീടുകള്‍ ഇല്ലാത്തവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. സമര വാര്‍ഷികത്തോടനുബന്ധിച്ച് സാധുജനവിമോചന സംയുക്തവേദി ഇന്ന് ചെങ്ങറ സമരഭൂമിയില്‍ പത്താം വാര്‍ഷിക സമ്മേളനം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 8.30ന് ആരംഭിക്കുന്നസമ്മേളനം സമര കണ്‍വീനര്‍ ചിറ്റാര്‍ ബോസ് ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി കെ.കെ. മാണിക്കുളം അച്യുതന് അധ്യക്ഷത വഹിക്കും. സംസ്ഥാന
പ്രസിഡന്റ് ടി.ആര്. ശശി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ ടി.ആര്. ശശി, ജനറല്‍ സെക്രട്ടറി ബേബി ചെരിപ്പിട്ടകാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ ദളിതരേയും ആദിവാസികളേയും വഞ്ചിച്ച സര്‍ക്കാര്‍ നടപടിക്കെതിരേയും ചെങ്ങറ പാക്കേജ് നടപ്പാക്കണമെന്നും ചെങ്ങറ തോട്ടം അളന്ന് മിച്ചഭൂമി സമരക്കാര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10ന് ജില്ലാ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. ശ്രീരാമന് കൊയ്യോന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. രാഘവന് തോന്ന്യാമല, സെലീന പ്രക്കാരം, രമണി സതീശന്, അഡ്വ.അമൃതകുമാര്‍, അര്ജ്ജുനന്, രഘു ഇരവിപേരൂര്‍,വിനോദ് കോശി, ജെ.കെ.രവീന്ദ്രരാജ്, അച്യുതന് കൊമ്പനോലി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: