കിങ്‌സ്റ്റൺ: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ആതിഥേയരായ വിൻഡീസ് പൊരുതുന്നു.
ഒന്നാം ഇന്നിങ്‌സിൽ 304 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങിയ വിൻഡീസ് രണ്ടാം ഇന്നിങ്‌സിന്റെ അവസാനദിനം ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തിട്ടുണ്ട്. 29 റൺസുമായി റോസ്റ്റൺ ചേസും അഞ്ച് റണ്ണുമായി ഡൗറിച്ചും ക്രീസിൽ.
നാലിന് 48 എന്ന നിലയിൽ ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച വിൻഡീസിന് വേണ്ടി ബ്ലാക്ക്‌വുഡ് ഏകദിന ശൈലിയിലാണ് ബാറ്റ് വീശീയത്. ഒടുവിൽ സ്‌കോർ 141-ൽ എത്തിച്ചപ്പോൾ ഈ കൂട്ടുകെട്ട് പിരിഞ്ഞു. 41 പന്തുകളിൽ നിന്ന് അർദ്ധസെഞ്ചുറി തികച്ച ബ്ലാക്ക്‌വുഡ് 54 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറുമടക്കം 63 റൺസെടുത്ത് പുറത്തായി.
അശ്വിന്റെ പന്തിൽ ചേതേശ്വർ പൂജാരയാണ് പിടികൂടിയത്. കഴിഞ്ഞ നാല് ദിവസവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു.
ആദ്യ ഇന്നിങ്‌സിൽ വിൻഡീസ് 196 റൺസിന് പുറത്തായപ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 500 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇന്ത്യക്ക് വേണ്ടി ഓപ്പണർ ലോകേഷ് രാഹുലും (158), അജിൻക്യ രഹാനെയും (108 നോട്ടൗട്ട്) സെഞ്ചുറി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: