ആമ്പല്ലൂര്‍: ദേശീയപാതയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ദമ്പതികള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സിഗ്നല്‍ തെറ്റിച്ച് വന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ കോടാലി അത്താമനക്കത്ത് യൂസഫ് (24) കൂടെ സഞ്ചരിച്ചിരുന്ന ഫാത്തിമ (20) എന്നിവര്‍ക്കും ഓട്ടോ െ്രെഡവര്ക്കുമാണ് പരിക്കേറ്റത്.ബുധനാഴ്ച അഞ്ചുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെയും തൃശ്ശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആമ്പല്ലൂര്‍ സെന്ററില്‍ ബൈക്ക് തെന്നി മറിഞ്ഞുണ്ടായ അപകടത്തില്‍ യാത്രക്കാരായ ചിയ്യാരം സ്വദേശികളായ പെരുമ്പാള്‍ അഭിലാഷ് (18) പുതുക്കാട്ടില്‍ വിഷ്ണു (19) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: