ചാവക്കാട് : ആറുവയസുകാരിയപീഡിപ്പിച്ച് വിദേശത്തേക്കു കടന്ന യുവാവിനെ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. പാലപ്പെട്ടി ഐരൂര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് ഷാഫി (32) യെയാണ് ചാവക്കാട് സി ഐ കെ ജി സുരേഷിന്റെ നേത്യത്വത്തില്‍ അറസ്റ്റു ചെയ്തത്. 2011 ജൂണ്‍ ജൂലായ് മാസത്തിലാണ് ഒന്നാം കഌസ് വിദ്യാര്തനിയായ ആറുവയസുകാരിയെ മുഹമ്മദ് ഷാഫി പീഡിപ്പിച്ചത്. പിന്നീട് കുട്ടി ഭയപാടിലാവുകയും മാനസികമായി തകരുകയും ചെയ്തു . ആറു വര്‍ഷം മുമ്പുണ്ടായ പീഡന കഥ കുട്ടി ഡോക്ടറോട് പറയുകയായിരുന്നു. പെട്ടന്നു നടപടികള്‍ സീകരിച്ചാല്‍ കുട്ടിയുടെ ചികില്‍സയെ ബാധിക്കുമെന്നതിനാല്‍ തല്ക്കാലം വീട്ടുകാരും, ഡോക്ടറും, വിവരമറിഞ്ഞ സ്കൂള്‍ ആധിക്യതരും, പുറത്തു വിട്ടില്ല. ആറു മാസം മുമ്പാണ് ചാവക്കാട് സി ഐ ക്കു പരാതിനല്കിയ് എന്നാല്‍ 2014ല്‍ പ്രതി വിദേശത്തേക്കു പോയതിനാല്‍ അറസ്റ്റുചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ മുഹമ്മദ് ഷാഫിയെ എമിഗ്രേഷന്‍ വിഭാഗം വിമാനതാവളം പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. നെടുമ്പാശേരി പോലീസാണ് ചാവക്കാട് പോലീസിനു പ്രതിയെ കൈമാറിയത.് .വടക്കേക്കാട് എസ് ഐ പി കെ മോഹിത്ത്, എസ് ഐ കെ വി മാധവന്, സീനിയര്‍ സിപിഒ വര്‍ഗീസ് , സി പി ഒ സനോജ് ,എന്നിവരും അന്വേഷ്ണ സംഘത്തിലുണ്ടായിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: