മീനങ്ങാടി : ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും അനാസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട്വരുമെന്ന് ബി ജെപി മണ്ഡലം കമ്മറ്റി പ്രസിഡണ്ട് അരവിന്ദന് അറിയിച്ചു.
മീനങ്ങാടി ഗവണ്മെന്റ് ആശുപ ത്രിയില്‍ ഡോക്ടര്‍മാര്‍ കൃത്യമായി ജോലിക്ക് എത്താതെ സ്വകാര്യപ്രക്ടിസിനു പോകുന്നത് കാരണം രോഗികള്‍ വളരെയധികം കഷ്ടപെടുന്ന അവസ്ഥയായിരുന്നു. തുടര്‍ന്ന് ജന്മഭൂമി വാര്‍ത്ത എറ്റെടുക്കുയും വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രക്ഷോഭമുയര്ത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് മീനങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിലെ എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കുമെന്നും ഇനി ഡോക്ടര്‍മാരുടെ അനാസ്ഥ ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: