കല്‍പ്പറ്റ : സംസ്ഥാന സാക്ഷരതാമിഷനും സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന ഹയര്‍സെക്കണ്ടറി തുല്യതാകോഴ്സിന്റെ ഒന്നാം ബാച്ചിലെ ഒന്നാംവര്‍ഷ പഠിതാക്കളുടെ ഫൈനല്‍ പരീക്ഷ ആഗസ്റ്റ് നാലിന് ആരംഭിച്ച് 10ന് അവസാനിക്കും. ഉച്ച രണ്ട് മണിമുതല്‍ 4.45 വരെയാണ് പരീക്ഷ. ജില്ലയില്‍ 6 സ്കൂളുകളിലായാണ് പരീക്ഷ. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണുള്ളത്. സാക്ഷരതാ മിഷന് ഒരു വര്‍ഷം നടത്തിയ സമ്പര്‍ക്ക പഠന ക്ലാസില്‍ പങ്കെടുത്ത് നിരന്തര മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയവരാണ് പരീക്ഷ എഴുതുന്നത്.
ഗവ.സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്കൂള്‍ ബത്തേരി, ജി.എച്ച്.എസ്.എസ്. മൂലങ്കാവ്, ജി.എച്ച്.എസ്.എസ് കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ്. കണിയാമ്പറ്റ, ജി.എച്ച്.എസ്.എസ് പനമരം, ജി.എച്ച്.എസ്.എസ്. മാനന്തവാടി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ടൈംടേബ്ള്: ആഗസ്റ്റ് 4ന് ഇംഗ്ലീഷ്, 5ന് മലയാളം, ഹിന്ദി, 6ന് ഹിസ്റ്ററി, അക്കൗണ്ടന്‍സി, 8ന് ബിസിനസ് സ്റ്റഡീസ്, സോഷ്യോളജി, ഗാന്ധിയന്‍ സ്റ്റഡീസ്, 9ന് പൊളിറ്റിക്കല്‍ സയന്‍സ്, 10ന് ഇക്കണോമിക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: