കല്‍പ്പറ്റ : വയനാട് ജില്ലാ കലക്ട്രേറ്റ് പടിക്കല്‍ സത്യാഗ്രഹമനുഷ്ടിക്കുന്ന കാഞ്ഞിരത്തല് ജോര്‍ജ്ജിന്റെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു ലഭിക്കുന്നതിനു വേണ്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന് ശക്തമായി ഇടപെടണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ആവശ്യപ്പെട്ടു.
ഒരു വര്‍ഷത്തോളമായി കലക്ട്രേറ്റ് പടിക്കല്‍ ഈ ആവശ്യമുന്നയിച്ച് സത്യാഗ്രഹമിരിക്കുന്ന ജെയിംസിനും കുടുംബത്തിനും മാനുഷിക പരിഗണന നല്കി വിഷയത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജി.ആനന്ദകുമാര്‍ സെക്രട്ടറി കെ.ശ്രീനിവാസന് എന്നിവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: