കോറോം : തൊണ്ടര്‍നാട് പഞ്ചായത്തിന് അനുവദിച്ചു കിട്ടിയ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഓഫീസിന് സൗജന്യസ്ഥലവും വാടക കെട്ടിടവും നല്കാന് തയ്യാറായിട്ടും സിപിഎം-കോണ്‍ഗ്രസ് രാഷ്ട്രീയ വടംവലിയുടെ ഫലമായി സെക്ഷന്ഓഫീസിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മിക്കവാറും ദിവസങ്ങളിലും വൈദ്യുതി തടസ്സം നേരിടുന്ന ഈപ്രദേശത്ത് സെക്ഷന്ഓഫീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഗുണം ചെയ്തേനെ. മാത്രമല്ല കഴിഞ്ഞദിവസം അപകടത്തില്‍ ജീവന്‍നഷ്ടമായ മാമ്പളളികുഴി തങ്കച്ചന്റെ ജീവന് രക്ഷിക്കാന്‍ സെക്ഷന്ഓഫീസിന്റെ പ്രവര്‍ത്തനം ഉപകരിക്കുമായിരുന്നു.
രാഷ്ട്രീയ വടംവലിയുടെ പേരില്‍ നാടിന്റെ വികസനം മുരടിപ്പിക്കുന്ന ഇടത്വലത് കക്ഷികള്‍ക്കെതിരെ വികസനമാഗ്രഹിക്കുന്ന ജനങ്ങള്‍ ഒന്നിച്ചണിനിരക്കമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗ ത്തില്‍ പാലിയോട്ടില്‍ വെളളന് അധ്യക്ഷത വഹിച്ചു. ഇ.പി.ശിവദാസന്‍മാസ്റ്റര്‍, പാലേരി രാമന്, കെ.എന്‍.രാജേഷ്, വി.വി.സുജീഷ്, രാജു വിനായക, ചന്തു ചുരുളി, മൊയ്തു വാഴയില്‍, വി.എസ്.രമ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: