ചെറുതോണി: കെപിഎംഎസ് കരിമ്പന്‍ അട്ടിക്കളത്ത് സ്ഥാപിച്ചിരുന്ന അയ്യങ്കാളിയുടെ പ്രതിമയും അംബേദ്കര്‍ സ്മൃതി മണ്ഡപവും സാമൂഹിക വിരുദ്ധര്‍ കല്ലിനിടിച്ചു തകര്‍ത്തു. അയ്യങ്കളി പ്രതിമയക്ക് കേടുപാടുകള്‍ ഏല്പ്പിച്ചിട്ടുണ്ട്. കരിമ്പന്‍ അട്ടിക്കളത്ത് എട്ടുവര്‍ഷം മുമ്പാണ് അയ്യങ്കാളി പ്രതിമ അപ്പച്ചന്‍ എന്ന ശില്പി നിര്‍മ്മിച്ചു നല്‍കിയത്. തകര്‍ക്കാനുപയോഗിച്ച കല്ല് സമീപത്തു തന്നെ കിടപ്പുണ്ട്. കെപിഎംഎസ് ഭാരവാഹികളുടെ പരാതിയെത്തുടര്‍ന്ന് കഞ്ഞിക്കുഴി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ കെപിഎംഎസ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. കെ കെ അനില്‍, കെ പി ചന്ദ്രന്‍, ശിവന്‍ കോഴിക്കമാലില്‍, പി പി തങ്കപ്പന്‍, എം കെ കൃഷ്ണമണി എന്നിവര്‍ പ്രസംഗിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
















