മലപ്പുറം: കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് പിതൃപുണ്യം തേടിയത് പതിനായിരങ്ങള്‍. ജില്ലയുടെ എല്ലാഭാഗത്തും വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ ആഭിമുഖ്യത്തിലും ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ പിതൃതര്‍പ്പണം നടന്നു. വഴിക്കടവ് തൃമൂര്‍ത്തി സംഗമസ്ഥാനം, എടക്കര ബലിക്കടവ് എന്നീ സ്ഥലങ്ങളിലായിരുന്നു ചടങ്ങുകള്‍.
ഊരകം: കാരാത്തോട് ശ്രീകുന്നത്ത് കരിങ്കാളി ക്ഷേത്രത്തില്‍ കര്‍ക്കിടകവാവ് ബലിതര്‍പ്പണം നടന്നു. പുലര്‍ച്ച അഞ്ചരക്ക് ആരംഭിച്ച ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കടലുണ്ടി പുഴയിലെ വള്ളിപ്പാടം കടവില്‍ നടന്ന തര്‍പ്പണത്തില്‍ ഇരുനൂറോളം ആളുകള്‍ പങ്കെടുത്തു.
അങ്ങാടിപ്പുറം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് റാവറമണ്ണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ പിതൃതര്‍പ്പണം നടന്നു. നീലീശ്വരത്ത് നടന്ന പരിപാടിയില്‍ ആയിരത്തോളം ആളുകള്‍ പങ്കെടുത്തു.
കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രക്കടവില്‍ കര്‍ക്കടകവാവിനോടനുബന്ധിച്ച് പിതൃതര്‍പ്പണവും, തിലഹോമവും നടന്നു. തലേദിവസം എത്തിയവര്‍ക്ക് സൗജന്യ താമസ സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെത്തിയ മുഴുവന്‍ ആളുകള്‍ക്കും പ്രഭാതഭക്ഷണ വിതരണവും നടന്നു. പാലക്കാട് മലപ്പുറം ജില്ലകളില്‍ നിന്നായി ആയിരത്തോളം ആളുകള്‍ പിതൃതര്‍പ്പണത്തില്‍ പങ്കെടുത്തു. രാവിലെ അഞ്ച് മുതല്‍ നടന്ന പിതൃതര്‍പ്പണത്തിന് ഏങ്ങണ്ടിയൂര്‍ അനില്ശാസ്ത്രിയും, തിലഹോമത്തിന് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ട്, പൊതുവായ വാസുദേവന്‍ ഭട്ടതിരിപ്പാട് എന്നിവരും മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വള്ളിക്കുന്ന്: വാവുബലി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തയ്യിലകടവില്‍ ബലിതര്‍പ്പണം നടന്നു.
കരുവാരക്കുണ്ട്: കക്കറ ആലുങ്ങല്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ചു നടന്ന ബലിതര്‍പ്പണ ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പിതൃതര്‍പ്പണം നടത്തി. രാവിലെ 5.30ന് ആരംഭിച്ച ചടങ്ങിന് എന്‍.എന്‍.രാജീവ്ജി അഗസ്ത്യമല ആചാര്യ സ്ഥാനം വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി അഖില്‍ തിരുമേനി തിലഹോമത്തിന് കാര്‍മികത്വം വഹിച്ചു. പങ്കെടുക്കാനെത്തിയ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ക്ഷേത്രം ഊട്ടുപുരയില്‍ പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ സി.പി.ഷൈജു, പി.പി.വിശ്വനാഥന് ,പി.സുകുമാരന്‍ ,പള്ളിക്കുത്ത് മണി, ഉഷ പുലാക്കോട്ടില്, ബിന്ദു കാവുംപുറത്ത്, സുബിന് കോട്ടയില്‍, സുജിത്ത് കുറ്റിപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്കി.
തിരുന്നാവായ: ശ്രീനവാമുകന്ദക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്തു. ദേവസ്വത്തിന്റെ കീഴില്‍ നിയോഗിച്ച 16 കര്മ്മിള് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പോലീസ്, ഫയര്‍ഫോഴ്്സ്, മെഡിക്കല്‍ സംഘം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രങ്ങളിലേ എക്സിക്യൂട്ടിവ് ഓഫീസര്‍മാര്‍, ക്ഷേത്രജീവനക്കാര്‍, 300 സേവാഭാരതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഭക്തജനങ്ങളെ സഹായിച്ചു.
പരപ്പനങ്ങാടി: അരിയല്ലൂര്‍ എന്‍സി ഗാര്‍ഡന്‍സിന്റെ തെക്കുഭാഗം അരിയല്ലൂര്‍ കടപ്പുറത്ത് ഇന്നലെ പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെ പിതൃകര്‍മങ്ങള്‍ നടന്നു. ചിറമംഗലം ഉണ്ണികൃഷ്ണന് കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: