Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴിക്കോട് ഗവ. ബിഎഡ് കോളജിന് വീണ്ടും എ ഗ്രേഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2016, 10:14 am IST
in Kozhikode

കോഴിക്കോട്: കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന് നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) പ്രവര്‍ത്തന നിലവാര പരിശോധയില്‍ വീണ്ടും എ ഗ്രേഡ് ലഭിച്ചു. 2008 ലാണ് കോളജിന് ആദ്യമായി എ ഗ്രേഡ് ലഭിച്ചത്. എംഎസ് യൂണിവേഴ്‌സിറ്റി ബറോഡയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രമേശ് ചന്ദ്രകോത്താരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് സംഘം ജൂണ്‍ 17,18 തിയ്യതികളിലാണ് കോളജ് സന്ദര്‍ശിച്ചത്.

കോളജിന്റെ പ്രവര്‍ത്തനം ഏഴ് മേഖലകളിലായി തിരിച്ചാണ് നാക് പിയര്‍ ടീം പരിശോധന നടത്തിയത്. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, കോഴിക്കോട് എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി നാക് പിയര്‍ ടീം അംഗങ്ങള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ കൂടാതെ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ലാബ് സ്‌കൂളിലെ പ്രധാന അദ്ധ്യാപകര്‍, കോളജിലെ വിദ്യാര്‍ത്ഥികള്‍, കോളജ് ഗവേണിംഗ് അംഗങ്ങള്‍ എന്നിവരുമായും ചര്‍ച്ച നടത്തി.

കോളജിന്റെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജനപ്രതിനിധികള്‍ നാക് ടീമിന് ഉറപ്പു നല്‍കിയിരുന്നു.നിലവില്‍ കോളജില്‍ ഒമ്പത് ഐച്ഛിക വിഷയങ്ങളിലായി ബിഎഡ് കോഴ്‌സുകളും എംഎഡ് കോഴ്‌സുമാണ് പ്രവര്‍ത്തിക്കുന്നത്. 2016 ജനുവരിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ റിസര്‍ച്ച് സെന്ററായും കോളജിനെ ഉയര്‍ത്തി. ഇവിടെയുള്ള വെര്‍ച്വല്‍ ക്ലാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറിയും വൈഫൈ സംവിധാനവും കോളജിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള സൗജന്യ ട്യൂഷന്‍, ലാബ് സ്‌കൂളായ ഗവ. മോഡല്‍ ഹൈസ്‌കൂളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, അനാഥാലയങ്ങളിലും പാലിയേറ്റീവ് രംഗത്തും കോളജ് നടത്തുന്ന ഇടപെടലുകള്‍ എന്നിവ നാക് ടീമിന്റെ പ്രത്യേക പരിഗണനയ്‌ക്ക് അര്‍ഹമാക്കി. പ്രിയ കമാലിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ആണ് കോളജിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

അറുപത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് കോളജിനുള്ളത്. മാനാഞ്ചിറക്ക് സമീപം പഴമയുടെ തനിമ നില നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സമുച്ചയം നഗരത്തിന്റെ തിലകക്കുറി കൂടിയാണ്. 1950 ല്‍ അധ്യാപക പരിശീലനത്തിന് അനുവാദം കിട്ടിയ കോളജ് 1992 ല്‍ ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനായി പരിണമിക്കുകയായിരുന്നു. 2008 ല്‍ ആദ്യമായി നാക് അംഗീകാരം എ ഗ്രേഡോടെ ലഭിക്കുമ്പോള്‍ ഇത് ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ തന്നെ ആദ്യത്തെ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജായിരുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഗവേണിംഗ് സമിതിയുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് വീണ്ടും നാക് എ ഗ്രേഡ് നില നിര്‍ത്താനായതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു മാതൃകാ സ്ഥാപനമായി കോളജിനെ വളര്‍ത്താനുള്ള കര്‍മ്മപഥത്തിലാണ് ഇപ്പോള്‍ സ്ഥാപനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.