മുംബൈ: വിൻഡീസിൽ പര്യടനം നടത്തുന്ന ടീം ഇന്ത്യ രണ്ട് ട്വന്റി 20 മത്സരങ്ങൾ കളിക്കും. എന്നാൽ മത്സരങ്ങൾ അമേരിക്കയിലാണെന്നു മാത്രം. പരമ്പരയിൽ നാല് ടെസ്റ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വിൻഡീസ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം കണക്കിലെടുത്താണ് ബിസിസിഐ ട്വന്റി 20ക്ക് തയ്യാറായത്.
ഈ മാസം 27, 28 തീയതികൡ ഫ്‌ളോറിഡയിലെ സെൻട്രൽ റീജിയണൽ പാർക്ക് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ. ബിസിസിഐ വർക്കിങ് കമ്മറ്റി മീറ്റിങിനുശേഷം പ്രസിഡന്റ് അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഈ സ്‌റ്റേഡിയം കരീബിയൻ പ്രീമിയർ ലീഗിലെ ആറ് മത്സരങ്ങൾക്കും ന്യൂസിലാൻഡ്-ശ്രീലങ്ക മത്സരങ്ങൾക്കും വേദിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: