മാനന്തവാടി : വനംവകുപ്പിന്റെ വനനശീകരണ പ്രവര്‍ത്തികള്‍ക്കെതിരെ വനനശീകരണ വിരുദ്ധ സമിതി പ്രതിഷേധ പദയാത്ര നടത്തി. പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ഉദ്ഘാടനം ചെയ്തു. വടക്കേ വയനാട്ടിലെ പേര്യയില്‍ 220 ഏക്കര്‍ സ്ഥലത്ത് സ്വാഭാവിക വനങ്ങള്‍ മുറിച്ചമാറ്റി ഏകവിള തോട്ടങ്ങളാക്കുന്നത് തടയുക ബ്രന്മഗിരിയിലേയും തലപ്പുഴ മുനീശ്വരന്‍ കുന്നിലെയും വനംവകുപ്പിന്റെ ഹട്ടുകള്‍ പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ പദയാത്ര നടത്തിയത്. പേര്യ, ബ്രന്മഗിരി പദയാത്രകള്‍ നഗരം മാനന്തവാടി ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു.
എം. ഗംഗാധരന്, തോമസ് അമ്പലവയല്‍, സാം പി മാത്യു, അജി കോളോണിയ, കെ.എന്‍. രജീഷ്, കെ.ആര്. പ്രദീഷ്, ലതീഷ് പ്രഭാകര്‍, അബു പൂക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: