കല്‍പ്പറ്റ: പപ്പട നിര്‍മാണത്തില്‍ ഹാനികരമായ പദാര്‍ഥങ്ങള്‍ ചേര്ക്കുന്നത്വന്കിട കമ്പനികളാണെന്ന് ജില്ലയിലെ പപ്പട നിര്‍മാണ തൊഴിലാളികളുടെകൂട്ടായ്മ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരമ്പരാഗതമായും കുടില്‍വ്യവസായമായും ആയിരത്തോളം കുടുംബങ്ങള്‍ ഈ മേഖലയിലുണ്ട്.ഇവരെല്ലാവരും കൃത്രിമമില്ലാത്ത പപ്പടമാണ് നിര്‍മിക്കുന്നത്.ജില്ലക്ക് പുറത്തുനിന്നും എത്തുന്ന യന്ത്രവല്‍ക്കരണ പപ്പടത്തിലാണ് ആരോഗ്യത്തിന്ഹാനികരമാവുന്ന പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇങ്ങനെകൊണ്ടുവരുന്ന പപ്പടം കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ എണ്ണവും വ്യാപാരികള്ക്ക്കമ്മീഷനും നല്‍കുന്നുണ്ട്. പരമ്പരാഗത- കുടില്‍ വ്യവസായത്തില്ഏര്പ്പെട്ടിരിക്കുന്നവര് ഇവരുടെ മുന്നില്‍ പിടിച്ചുനില്ക്കാന് പെടാപ്പാട്പെടുകയാണ്. ഉഴുന്ന്പൊടി കിലോഗ്രാമിന് നിലവില്‍ 180 രൂപയാണ്വില.
മറ്റ് ചെലവുകള്‍ അടക്കം 250 രൂപ വരും. എന്നാല്‍ ഇതിനെക്കാളുംകുറഞ്ഞ വിലക്കാണ് വന്‍കിടക്കാര്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ഇതില്‍ കൃത്രിമമുണ്ടെന്നത് വ്യക്തമാണ്.വന്‍കിട നിര്‍മാതാക്കള്‍ ഫുഡ്സേഫ്റ്റി അധികൃതര്‍ നിഷ്കര്‍ഷിക്കുന്ന ഒരുമാനദണ്ഡവും പാലിക്കുന്നില്ല. ഇതുസംബന്ധിച്ച് നിരവധി തവണ പരാതികള്നല്കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ലാഭം മാത്രം ലക്ഷ്യം വച്ചുള്ള വന്‍കിടക്കാരുടെ കടന്നുകയറ്റം പരമ്പരാഗതമായി പപ്പട നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയാണ്. മായം ചേര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോപവുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്കി. പത്രസമ്മേളനത്തില്‍ പി.യു. സജീവന്, വി.കെ സുഭാഷ് ബാബു, എസ്. ബാബുരാജ്, വി. കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: