കല്‍പ്പറ്റ: ബത്തേരി ചുങ്കത്ത് പുതുതായി നിര്‍മിച്ച മത്സ്യ മാര്‍ക്കറ്റ് ഉടന്‍ പ്രാവര്ത്തനക്ഷമമാക്കണമെന്ന് ജനകീയവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയുടെ അധികാര പരിധിയില്‍ 1.65 കോടി രൂപയുടെ ചെലവില്‍ പണിതിരിക്കുന്ന കെട്ടിടവും വൈദ്യുതി ബയോഗ്യാസ്, ബാത്ത്റൂമുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവയും നശിക്കുകയാണ്. കെട്ടിടം സാമൂഹ്യവിരുദ്ധരും താവളമാക്കി മാറ്റുകയാണ്.ബത്തേരിയിലും ചുറ്റുവട്ടത്തുമുള്ള നിവാസികള്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തുകളില്‍ വില്‍പ്പന നടത്തുന്ന മത്സ്യ വ്യാപാരികളില്‍ നിന്നും മത്സ്യം വാങ്ങുന്നത്. ഈ ദുരവസ്ഥ മാറ്റണം. ടൗണില്‍ നിന്നും വരുന്ന മാലിന്യം കെട്ടിടത്തിന്റെ ചുറ്റും തളംകെട്ടി നില്‍ക്കുന്നത് മാറ്റുന്നതിനും, സ്റ്റാളുകള്‍ ലേലം ചെയ്യുന്നതിനും, മാര്‍ക്കറ്റിന് പുറത്ത് മത്സ്യ വില്‍പ്പന തടയുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് അബ്ദുള്ളകുട്ടി, എ.എന്‍. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: