കാസര്‍കോട്: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അയ്യപ്പ ഭക്തന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഉത്തരമേഖല അയ്യപ്പ ധര്‍മ്മപഠന ശിബിരം 26, 27, 28 തീയ്യതികളില്‍ രാംദാസ് നഗര്‍ കുഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂളില്‍ നടക്കും. ശബരിമലയുടെ ചരിത്രം, അയ്യപ്പധര്‍മ്മം, വ്രതാനുഷ്ഠാനങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി അതാത് വിഷയങ്ങളില്‍ പ്രഗത്ഭ ആചാര്യന്മാര് പഠനശിബിരം നയിക്കും. ശിബിരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് ക്ലാസിന്റെ തുടക്കം മുതല്‍ അവസാനം വരെ ശിബിരസ്ഥലത്ത് താമസിച്ച് പൂര്‍ണ്ണമായും ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9539413005, 9446039133.
ശിബിരത്തിന്റെ വിജയത്തിനായി നടന്ന സ്വാഗതസംഘം കമ്മറ്റി വിപുലീകരണ യോഗം മുതിര്‍ന്ന ഗുരുസ്വാമി രാമന് മേനോന് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് ശശിധര ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അരവിന്ദാക്ഷന് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എ.സി.മുരളീധരന് സ്വാഗതവും ജില്ലാ പ്രസിഡന്റ് ഇരിവല്‍ രാംദാസ് വാഴുന്നവര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: