നിങ്ങള്‍ കറുത്ത വസ്ത്രം ഇഷ്ടപ്പെടുന്നവരാണോ?. എന്നാലതിന്റെ കറുപ്പുനിറം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയാറുണ്ടോ?. കറുത്ത വസ്ത്രങ്ങള്‍ ആണ്-പെണ് ഭേദമന്യേ എല്ലാവരുടേയും അലമാരികളിലുണ്ടായിരിക്കും. മിക്കവാറും മറ്റെല്ലാ നിറങ്ങളുടേയും കൂടെ ചേരുമെന്നതാണ് കറുപ്പിനെ ഇത്രയും സ്വീകാര്യമാക്കുന്നത്. എന്നാല്‍ ഇവ കറുപ്പായിത്തന്നെ സൂക്ഷിക്കാന്‍ അത്ര എളുപ്പമല്ല. കുറച്ചു തവണ കഴുകിയാല്‍ നരയ്ക്കുമെന്നതാണ് പ്രധാന പ്രശ്നം. ഇവ കഴുകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
കറുപ്പു വസ്ത്രങ്ങള്‍ വേറെയിട്ട് കഴുകണം. മറ്റു നിറത്തിലുളള വസ്ത്രങ്ങള്‍ക്കൊപ്പം കഴുകിയാല്‍ കറുപ്പിന്റെ നിറം കുറയും. കറുത്ത വസ്ത്രങ്ങള്‍ അധികനേരം സോപ്പുപൊടിയിലിട്ട് വയ്ക്കരുത്. ഇത് നിറം മങ്ങാന്‍ ഇടയാക്കും. കറുപ്പ് മാത്രമല്ല, ഇരുണ്ട വസ്ത്രങ്ങളൊന്നും തന്നെ 10 മിനിറ്റിലും കൂടുതല്‍ സോപ്പുവെള്ളത്തിലിടരുത്. ഇത്തരം നിറത്തില്‍ കറയായാല്‍ എളുപ്പം അറിയില്ല എന്ന ഗുണമുണ്ട്. കറ പറ്റിയാല്‍ ഈ ഭാഗത്ത് വൈറ്റ് വിനാഗരിയും വെള്ളവും ചേര്‍ത്ത് ഉരസുന്നത് നല്ലതാണ്. ഉള്‍ഭാഗം പുറത്തേക്കാക്കി കഴുകിയാല്‍ കറുത്ത വസ്ത്രത്തിന്റെ നിറം മങ്ങുന്നത് ഒരു പരിധി വരെയെങ്കിലും തടയാം.
ചൂടുവെള്ളത്തില്‍ കഴുകുന്നത് കറുപ്പിനെ നരപ്പിക്കും. തണുത്ത വെള്ളത്തില്‍ ഇവ കഴുകുക. നല്ല വെയിലത്തിട്ട് ഉണക്കുന്നതിനേക്കാല് തണലിലിട്ട് ഉണക്കുന്നതായിരിക്കും ഇവയുടെ നിറം കൂടുതല്‍ കാലത്തേക്ക് നിലനിര്‍ത്താം. ബ്രഷുപയോഗിച്ച് ഇവ കഴുകുന്നത് ഒഴിവാക്കുക. നിലവാരുമുള്ള സോപ്പുപൊടി മാത്രം ഉപയോഗിക്കുക. കൂടുതല്‍ തവണ കഴുകുന്തോറും ഇത്തരം വസ്ത്രങ്ങള്‍ പെട്ടെന്ന് നിറം മങ്ങും. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചതിന് ശേഷം മാത്രം കറുത്ത വസ്ത്രങ്ങള്‍ അലക്കുക. പ്രത്യേകിച്ച് കറുപ്പു ജീന്‍സ് പോലുള്ളവ എപ്പോഴും കഴുകിയാല്‍ പെട്ടെന്ന് നരയ്ക്കുകയും ഇലാസ്റ്റിസിറ്റി നഷ്ടപ്പെടുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: