ബ്രിട്ടനിലെ ഹൈന്ദവ സംഘാടന രംഗത്തെ സുവര്‍ണ്ണ ജൂബിലി നിറലാണ് ഹിന്ദു സ്വയംസേവക സംഘം. 1966ല്‍ ബ്രിട്ടനില്‍ തുടക്കം കുറിച്ച HSS UK വിജയകരമായ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കി.
സേവനം, വിദ്യാര്‍ത്ഥി സംഘാടനം, സാമൂഹ്യ പ്രതിബദ്ധത, ആത്മീയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഹിന്ദു സ്വയംസേവക സംഘം ബ്രിട്ടനിലെ പൊതു സമൂഹത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു.
ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ മുതല്‍ ഡേവിഡ് കാമറൂണ്‍ വരെയുള്ള ബ്രട്ടീഷ് പ്രധാനമന്ത്രിമാരുടെ പ്രശംസയ്‌ക്ക് പാത്രമായ ഹിന്ദു സ്വയംസേവക സംഘം സേവനോന്മുഖവും രാഷ്‌ട്രബോധവുമുള്ള ഒരു പുതുതലമുറയെ ബ്രിട്ടന് സംഭാവന ചെയ്യുന്നു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് ഹേര്‍ട് ഫോര്‍ഡ് ഷെയര്‍ കൗണ്ടിയിലെ കൗണ്ടി പാര്‍ക്കില്‍ ധ്വാജാരോഹണത്തോടെ തുടക്കമാകും. ശിബിരത്തില്‍ 2400 ഓളം പ്രവര്‍ത്തകരാണ് യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: